ചെന്നൈ: 13-കാരിയ്ക്ക് മരുന്ന് മാറി നൽകി. പനി ചികിത്സയ്ക്കെത്തിയ കുട്ടിയ്ക്കാണ്് പേവിഷബാധയ്ക്കുള്ള കുത്തിവയ്പ്പ് നൽകിയത്. കടലൂരിലെ സർക്കാർ ആശുപത്രിയിലാണ് സംഭവം.
സംഭവത്തിന് പിന്നാലെ കുട്ടി തളർന്നുവീണു. രണ്ട് തവണ കുത്തിവെയ്ക്കാനൊരുങ്ങിയപ്പോൾ വീട്ടുകാർ എന്താണെന്ന് തിരിക്കിയിരുന്നു. പേവിഷബാധ ഏറ്റാൽ രണ്ട് പ്രാവശ്യം കുത്തിവെയ്ക്കണമെന്നറിയില്ലേ എന്നായിരുന്നു നഴ്സിന്റെ മറുപടി. തുടർന്നാണ് മരുന്ന് മാറി നൽകിയ കാര്യം വ്യക്തമായത്. പിന്നാലെ കുടുംബം പോലീസിൽ പരാതി നൽകി.
സംഭവത്തിൽ ഗുരുതര പിഴവ് വരുത്തിയ നഴ്സിനെ സസ്പെന്ഡ് ചെയ്തു. ആരോഗ്യവകുപ്പ് ജോയിന്റ് ഡയറക്ടറുടേതാണ് നടപടി.
Comments