ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയ്ക്ക് സമീപം ഡ്രോൺ കണ്ടെത്തി. ഇന്ന് പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം. എസ്പിജിയുടെ ആന്റി ഡ്രോൺ സംവിധാനമാണ് ഡ്രോണിന്റെ സാന്നിദ്ധ്യം തിരിച്ചറിഞ്ഞത്. തുടർന്ന് ഡൽഹി പോലീസിനെ അറിയിക്കുകയായിരുന്നു. പ്രദേശത്ത് ഡൽഹി പോലീസിന്റെ വിദഗ്ധ സംഘം പരിശോധന നടത്തുകയാണ്.
അതീവ സുരക്ഷ മേഖലയാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയും സമീപ പ്രദേശവും. റെഡ് സോണായ ഈ മേഖലയിൽ ഡ്രോൺ പറത്തുന്നതിനടക്കം നിയന്ത്രണമുണ്ട്.
Comments