തൃശൂർ: വീണ്ടും പനി മരണം. ഇലത്താള കലാകാരനുമായ ചെറുശേരി ശ്രീകുമാറാണ് മരിച്ചത്. പ്രമുഖ ഇലത്താള കലാകാരൻ വല്ലച്ചിറ ചരളിയിൽ കൃഷ്ണൻകുട്ടി നായരുടെ മകനാണ്.
ഇന്നലെയാണ് ശ്രീകുമാറിനെ പനി ബാധിതനായി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്ന് പുലർച്ചയോടെ ശ്രീകുമാറിന്റെ ആരോഗ്യസ്ഥിതി വഷളവാവുകയായിരുന്നു. തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയവേയാണ് വിയോഗം. ഏത് തരം പനിയാണ് ബാധിച്ചത് എന്നത് വ്യക്തമല്ല. കേരളത്തിലെ മിക്ക ഉത്സവങ്ങളിലെയും സജീവ സാന്നിധ്യമായിരുന്നു ശ്രീകുമാർ.
Comments