കോഴിക്കോട്: മന്ത്രിയുടെ വാഹനത്തിന് സൈഡ് കൊടുത്തില്ലെന്ന് ആരോപിച്ച് മീൻ ലോറി ഡ്രൈവറിനെ പോലീസ് മർദ്ദിച്ചതായി പരാതി. ചേളാരി സ്വദേശി മുഹമ്മദ് സാദിഫിനെ പോലീസ് മർദ്ദിച്ചത്. കോഴിക്കോട് സൗത്ത് ബീച്ച് പരിസരത്തുവെച്ചായിരുന്നു സംഭവം.
മന്ത്രിയുടെ വാഹനത്തിന് അകമ്പടി പൈലറ്റ് വാഹനത്തിലെ പോലീസുകാരാണ് സാദിഫിനെ മർദ്ദിച്ചത്. മർദ്ദനത്തെ തുടർന്ന് സാദിഫ് കോഴിക്കോട് ബീച്ച് ആശുപത്രിയിൽ ചികിത്സ തേടി. ഇയാളുടെ കൈയ്ക്ക് പരിക്കേറ്റിട്ടുണ്ട്. കുപിതരായ നാട്ടുകാർ മന്ത്രിയെ തടഞ്ഞ് പ്രതിഷേധിച്ചു. മന്ത്രിയുടെ നിർദ്ദേശ പ്രകാരമാണ് താൻ മർദ്ദിച്ചതെന്ന് പോലീസുകാരൻ പറഞ്ഞതായി നാട്ടുകാർ ആരോപിക്കുന്നു.
Comments