ലൈംഗിക ബന്ധം; പ്രായം കുറയ്ക്കണമെന്ന് ബോംബെ ഹൈക്കോടതി, പോക്‌സോ കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

ലൈംഗിക ബന്ധം; പ്രായം കുറയ്‌ക്കണമെന്ന് ബോംബെ ഹൈക്കോടതി, പോക്‌സോ കേസുകള്‍ വര്‍ദ്ധിക്കുന്നതില്‍ ആശങ്ക

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 14, 2023, 11:05 am IST
FacebookTwitterWhatsAppTelegram

മുംബൈ: ഉഭയസമ്മത പ്രകാരം ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പ്രായം കുറയ്‌ക്കുന്നത് പരിഗണിക്കണമെന്ന് ബോംബെ ഹൈക്കോടതി. 2019 ഫെബ്രുവരിയില്‍ 17 വയസുകാരിയെ ബലാത്സംഗം ചെയ്തതിന് പ്രത്യേക കോടതി ശിക്ഷിച്ച ഉത്തരവിനെ ചോദ്യം ചെയ്ത് 25കാരനായ യുവാവ് നല്‍കിയ അപ്പീലിലാണ് കോടതിയുടെ പരാമര്‍ശം.

പോക്‌സോ നിയമ പ്രകാരമുള്ള ക്രിമിനല്‍ കേസുകള്‍ വര്‍ധിച്ച് വരുന്നുണ്ടെന്നും പലപ്പോഴും ഈ കേസുകളില്‍ പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധമാണ് ഉണ്ടാകുന്നതെന്നും ജസ്റ്റിസ് ഭാരതി ദാംഗ്രെയുടെ സിംഗിള്‍ ബെഞ്ച് വിലയിരുത്തി.തങ്ങള്‍ പരസ്പര സമ്മതത്തോടെയാണ് ശാരീരിക ബന്ധത്തിലേര്‍പ്പെട്ടതെന്ന് യുവാവും

പെണ്‍കുട്ടിയും മൊഴിനല്‍കി. ശരിഅത്ത് നിയമമനുസരിച്ച് തന്നെ പ്രായപൂര്‍ത്തിയായ ആളായാണ് പരിഗണിക്കുന്നതെന്നും കുറ്റാരോപിതനായ യുവാവിനൊപ്പം നിക്കാഹ് നടത്തിയെന്നും പെണ്‍കുട്ടി പ്രത്യേക കോടതിയില്‍ മൊഴി നല്‍കി.കോടതി ശിക്ഷാ ഉത്തരവ് റദ്ദാക്കുകയും യുവാവിനെ കുറ്റവിമുക്തനാക്കുകയും ചെയ്തു.

പ്രായം കുറയ്‌ക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ തീരുമാനമെടുക്കണം, പല രാജ്യങ്ങളും പ്രായം കുറച്ചെന്നും ഹൈക്കോടതി പറഞ്ഞു. കൗമാരപ്രായക്കാരുടെ ലൈംഗിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടാനുള്ള അവകാശവും, അനാവശ്യ ലൈംഗിക ആക്രമണത്തില്‍ നിന്ന് സംരക്ഷിക്കപ്പെടാനുള്ള അവകാശവും അംഗീകരിക്കപ്പെടുമ്പോള്‍ മാത്രമേ ലൈംഗികത പൂര്‍ണമായി മാനിക്കപ്പെടുന്നതായി കണക്കാക്കാനാകൂവെന്നും കോടതി പറഞ്ഞു.

‘കാലാകാലങ്ങളില്‍ ഉഭയസമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാനുള്ള പ്രായം വര്‍ധിക്കുകയുണ്ടായി. 1940 മുതല്‍ 2012 വരെ 16 വയസ് മുതലായിരുന്നു അനുവദനീയമായ പ്രായം. പോക്സോ നിയമം മൂലം അത് 18 വയസായി ഉയര്‍ത്തി.ഒരുപക്ഷേ ആഗോളതലത്തിലെ ഏറ്റവും ഉയര്‍ന്ന പ്രായങ്ങളില്‍ ഒന്നായിരിക്കാമിത്. ഭൂരിഭാഗം രാജ്യങ്ങളും ഉഭയസമ്മതത്തിനുളള പ്രായം 14 മുതല്‍ 16 വയസ് വരെയാണ്.ലൈംഗികത വിവാഹത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നും സമൂഹവും നീതിന്യായ വ്യവസ്ഥയും ഈ സുപ്രധാന വശം ശ്രദ്ധിക്കണമെന്നും ഹൈക്കോടതി പറഞ്ഞു.

 

Tags: MUMBAI hcPocsoconsentunder
ShareTweetSendShare

More News from this section

അമ്മ കണ്ടത് ചോരയിൽ കുളിച്ച മകനെ; പാളയത്തെ ബിജുവിന്റെ കൊലപാതകത്തിന് പിന്നിൽ ലഹരി മാഫിയ: സംശയം പ്രകടിപ്പിച്ച് കുടുംബം

‘മൊജ്തബ ഖമേനി ഇറാനില്ലില്ല; പ്രസ്താവനകൾ പുതിയ ഐആർജിസി മേധാവി അഹ്മദ് വാഹിദിയും സംഘവും തയ്യാറാക്കുന്നത്’; ഇസ്രായേൽ സുരക്ഷാ വൃത്തങ്ങൾ

ഏകീകൃത സിവിൽ കോഡുമായി മധ്യപ്രദേശും; ബില്ലിന്റെ കരടിന് മന്ത്രിസഭയുടെ അംഗീകാരം; നിയമസഭയിൽ നാളെ അവതരിപ്പിക്കും

ഒൻപത് വയസുകാരിയെ ഉപദ്രവിച്ചത് രണ്ട് വർഷത്തോളം; പ്രതിക്ക് 75 വർഷം കഠിനതടവും 9 ലക്ഷം പിഴയും

ലോകകപ്പ് ഫൈനൽ ആവേശം; സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും നാളെ അവധി; പരീക്ഷകൾക്ക് മാറ്റമില്ല

ആശുപത്രികളിലെ ഭക്ഷണപ്പൊതി വിതരണം: സർക്കാർ ദുരഭിമാനം വെടിയുന്നതാണ് നല്ലത്; പൊതിച്ചോറ് കഴിച്ചവർ, അത് കൊടുത്തവർക്ക് വോട്ടുചെയ്‌തെങ്കിൽ മുരളീധരൻ ഉൾപ്പടെ പലരും സഭ കാണുമായിരുന്നില്ല: കെ. സുരേന്ദ്രൻ

Latest News

ജപ്പാന്‍ ഓപ്പണ്‍ കിരീടം പി.വി. സിന്ധുവിന്; ഫൈനലില്‍ അകാനെ യമഗുച്ചിയെ നേരിട്ടുള്ള ഗെയിമുകള്‍ക്ക് കീഴടക്കി; ജപ്പാന്‍ ഓപ്പണ്‍ നേടുന്ന ആദ്യ ഇന്ത്യന്‍ താരം

10 ഗോളുകളുമായി ഫ്രഞ്ച് സൂപ്പര്‍താരം ഒന്നാമത്; ഗോള്‍ഡന്‍ ബൂട്ട് പോരില്‍ മെസിയെ പിന്നിലാക്കി എംബാപ്പെ

മെസിയെ മറികടന്ന് ലോകകപ്പ് ചരിത്രത്തിലെ റെക്കോര്‍ഡ് ഗോള്‍വേട്ടക്കാരനായി എംബാപ്പെ

ഗോള്‍മഴ പെയ്ത ലൂസേഴ്സ് ഫൈനല്‍; ഫ്രാന്‍സിനെ വീഴ്‌ത്തി ഇംഗ്ലണ്ടിന് വെങ്കലം

കോമണ്‍വെല്‍ത്ത് ഗെയിംസ് ഉദ്ഘാടനച്ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക മീരാബായ് ചാനു; കിങ്‌സ് ബാറ്റണ്‍ വഹിക്കുക ലവ്ലിന ബോര്‍ഗോഹെയ്ന്‍

ടാറ്റൂ ചെയ്തതിന് പിന്നാലെ യുവതിക്ക് സ്വകാര്യഭാഗങ്ങളിൽ അണുബാധ; പരിശോധനയിൽ എച്ച്ഐവി സ്ഥിരീകരിച്ചു

‘കള്ളൻ വിജയൻ’ എന്ന തലക്കെട്ട് ലക്ഷ്യമിട്ടത് ആരെ?? വി.എസ് അനുസ്മരണം അടങ്ങിയ വാരാന്ത്യപ്പതിപ്പ് അച്ചടിച്ച ശേഷം ഒഴിവാക്കിയത് എഡിറ്റോറിൽ തർക്കമോ അതോ വെട്ടിനിരത്തലോ?

‘നെൽസൺ മണ്ടേലയെപ്പോലെ ജയിലിലടച്ചു’; ഉമർ ഖാലിദിനെ വീണ്ടും വിശുദ്ധനായി പ്രഖ്യാപിച്ച് ന്യൂയോർക്ക് സിറ്റി മേയർ, ഐക്യദാർഢ്യം പ്രഖ്യാപിക്കാനും മംദാനിയുടെ ആഹ്വാനം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies