ചെന്നൈ: ജനം ടിവി പോലുള്ള മാദ്ധ്യമങ്ങൾ തമിഴ്നാട്ടിൽ ആവശ്യമാണെന്ന് തമിഴ്നാട് ബിജെപി അദ്ധ്യക്ഷൻ കെ. അണ്ണാമലൈ. തമിഴകത്ത് പുതിയ ഒരു മാദ്ധ്യമത്തിന് തുടക്കം കുറിക്കുകയാണ്. ജനം ടിവി തുടക്കം കുറിക്കുന്ന വേദിയിൽ തമിഴ്നാട്ടിലെ മറ്റ് മാദ്ധ്യമങ്ങളും പങ്കെടുക്കുന്നു. ഒരു സഹോദരന് പിന്തുണ നൽകുന്നതിനായാണ് തമിഴ്നാട്ടിലെ മറ്റ് മാദ്ധ്യമങ്ങളും പരിപാടിയിൽ പങ്കെടുക്കുന്നത്. തമിഴ്നാട്ടിൽ ധാരാളം മാദ്ധ്യമങ്ങൾ പ്രവർത്തിക്കുന്നുണ്ട്. എന്നിരുന്നാലും പല കാര്യങ്ങളും ചർച്ച ചെയ്യപ്പാടാനും പുറത്തു കൊണ്ടുവരാനുമുണ്ട്. ഞാൻ ഒരു രാഷ്ട്രീയ പ്രവർത്തകനാണ്. നാടിന്റെ പ്രശ്നങ്ങളെ കൃത്യമായി നോക്കി കാണുകയും അത് സമൂഹത്തിന്റെ മുന്നിൽ കൊണ്ടുവരികയും ചെയ്യേണ്ട ഒരു രാഷ്ട്രീയക്കാരൻ. ഞാൻ പൊതുവെ ടിവി കാണാറില്ല. ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ ആയതിൽ പിന്നെ വാർത്താ ചാനലുകൾ ഒട്ടും കാണാറില്ല. അതിന്റെ കാരണമെന്തെന്നാൽ, എനിക്ക് എങ്ങനെ ഒരു വിഷയത്തെ നോക്കി കാണണമോ അങ്ങനെ നോക്കി കാണാനാണ് ഇഷ്ടം. സാധാരണക്കാർക്ക് പ്രചോദനമാകുന്നതും ദേശീയത തുളുമ്പുന്നതുമായ വാർത്തകൾ ചാനലുകളിൽ കാണിക്കുന്നില്ല എന്നതാണ് സത്യം.
ഇന്ന് ചാനലുകളെല്ലാം വലിയ ശബ്ദ കോലാഹലങ്ങൾ മാത്രമാണ് സൃഷ്ടിക്കുന്നത്. അതുകൊണ്ടാണ് വാർത്താ ചാനലുകളുടെ പിറകെ ഞാൻ പോകാത്തത്. വഴക്കുകൾ, വാദപ്രതിവാദങ്ങൾ, കോലഹലങ്ങൾ എന്നിവയാണ് മിക്ക ചാനലുകളിലും. ഇങ്ങനെ ഒള്ളിടത്ത് മനോഹരമായ, മികവുറ്റ, സത്യം വിളിച്ചു പറയുന്ന വാർത്താ ചാനൽ വരുമ്പോൾ അതിന് പിന്തുണ നമ്മൾ നൽകേണ്ടിയിരിക്കുന്നു. തമിഴ്നാട്ടിലേയ്ക്ക് ജനം ടിവി വന്നിരിക്കുകയാണ്. ദേശീയം ഒട്ടു കുറയാതെ തമിഴ് മണ്ണിൽ സംസാരിക്കാൻ പോകുന്ന ഒരു ചാനൽ. ദേശീയതയ്ക്ക് പ്രധാന്യം നൽകണം. അങ്ങനെയൊരു ചാനലാണ് ജനം ടിവി. ഒരാൾ ടിവി ഓണാക്കുമ്പോൾ അതിൽ അയാൾക്ക് പ്രചോദനം നൽകുന്ന ഉള്ളടക്കങ്ങൾ, വാർത്തകൾ ഉണ്ടായിരിക്കണം. ഇക്കഴിഞ്ഞ ദിവസാണ് പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് ഫ്രാൻസ് വലിയ ആദരവ് നൽകിയത്. എത്ര ചാനലുകളിൽ അത് വലിയ വാർത്തയായി കാണിച്ചു. നമ്മുടെ രാജ്യത്തിന് ലഭിച്ച ആദരവാണത്. നമുക്ക് ഒരുപാട് പ്രചോദനം നൽകുന്ന കാഴ്ചകളായിരുന്നു ഫ്രാൻസിൽ നടന്നത്.
തമിഴ് നാടിന് പുറത്ത് എന്തൊക്കെ നടക്കുന്നതെന്ന് കാണാനും അറിയാനും തമിഴ് മക്കൾക്ക് ആശയുണ്ട്. ദേശീയമായ വിഷയങ്ങൾ കൃത്യമായി തമിഴ് ജനതയ്ക്ക് മനസ്സിലാകണം. പത്ത് പേർ തെറ്റായ വിഷയം നൂറ് തവണ പറഞ്ഞുകൊണ്ട് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നു. അതാണ് പല മാദ്ധ്യമങ്ങളും റിപ്പോർട്ട് ചെയ്യുന്നത്. അതിനാൽ തന്നെ യഥാർത്ഥ സത്യം പുറത്തു കൊണ്ടു വരുന്നതും വിളിച്ചു പറയുന്നതും വളരെ കഠിനമായ കാര്യമാണ്. ആ ചുമതലയാണ് ജനം ടിവി നിർവ്വഹിക്കാൻ പോകുന്നത്. യഥാർത്ഥ വിഷയങ്ങളെ സത്യ സന്ധമായി അവതരിപ്പിക്കുന്നതിന് വേണ്ടിയാണ് ജനം ടിവി തമിഴകത്ത് പിറവി കൊണ്ടിരിക്കുന്നത്. വാർത്ത എന്നത് വെറും രാഷ്ട്രീയം മാത്രമല്ല. പൊതുജനങ്ങളുടെ പ്രശ്നം ഏറ്റെടുത്തതാണ് ജനം ടിവിയുടെ വിജയത്തിന് കാരണം. തമിഴകത്ത് ജനം ടിവി വരേണ്ടതിന്റെ ആവശ്യമുണ്ട്. ജനം എന്ന പേര് തന്നെ അത്ഭുതമാണ് എന്നും കെ. അണ്ണാമലൈ പറഞ്ഞു.
Comments