കൊല്ലം: ചിതറ സൊസൈറ്റി മുക്ക് സ്വദേശിയായ യുവാവിനെ ദുരൂഹസാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ വീടിനുളളിൽ അടുക്കളയോട് ചേർന്ന മുറിയിലാണ് ആദർശ് എന്ന 21-കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത്. കൊലപാതകമാണെന്ന പ്രാഥമിക നിഗമനത്തിന്റെ അടിസ്ഥാനത്തിൽ അച്ഛനെയും അമ്മയെയും സഹോദരനെയും പോലീസ് കസ്റ്റഡിയിലെടുത്തു.
ആദർശിന്റെ അമ്മ അയൽവാസികളെ വിവരം അറിയിക്കുകയും ഇവർ പോലീസിനെ ബന്ധപ്പെടുകയുമായിരുന്നു. തുടർന്ന് നടത്തിയ ഇൻക്വസ്റ്റ് നടപടികളിലാണ് കൊലപാതകമാണെന്ന സംശയം പോലീസിനുണ്ടായത്. നിലവിൽ മാതാപിതാക്കളെ ചോദ്യം ചെയ്യൽ തുടരുകയാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.
Comments