കൗസല്യ സുപ്രജാരാമ എന്ന സുപ്രഭാത കീർത്തനം കേട്ടുണരുന്ന പ്രഭാതങ്ങളാണ് രാമായണ മാസമായ കർക്കിടകത്തിലുള്ളത്. ത്രേതായുഗത്തിലാണ് രാമൻ ജീവിച്ചിരുന്നത്. മതങ്ങളും മറ്റും ഉണ്ടാകും മുമ്പുള്ള ഈ കാലത്ത് ഏതെങ്കിലും മതത്തിന്റെ പ്രതീകമായിരുന്നില്ല പകരം ഒരു സംസ്ക്കാരത്തിന്റെ പ്രതീകമായിരുന്നു രാമൻ.സരയൂ നദിയുടെ തീരത്ത് അയോദ്ധ്യ തലസ്ഥാനമാക്കി ഭരണം നടത്തിയിരുന്ന സൂര്യവംശതിലകമായ ദശരഥമഹാരാജാവിന്റെയും കൗസല്യയുടെയും മകനായ രാമൻ പിന്നീട് മര്യാദാ പുരുഷോത്തമനായി ലോക പ്രശസ്തനായി. ആ രാമൻ ‘ശ്രീ’യുളളവനാകയാൽ (ഐശ്വര്യമുള്ളവനാകനായാൽ) ‘ശ്രീരാമനായി.’
രാജാ ദശരഥന് 3 ഭാര്യമാരുണ്ടായിരുന്നു. കൗസല്യ, കൈകേയി, സുമിത്ര. സന്തതിയില്ലെന്ന ദു:ഖം ദശരഥനെ അലട്ടിയ കാലത്ത് ഗുരു വചനം കേട്ട് പുത്രകാമേഷ്ഠിയാഗം നടത്തിയിട്ടാണ് മക്കളുണ്ടാകുന്നത്. യാഗാവസാനം പുത്രകാമമന്ത്രം ജപിച്ച് ഋശ്യശൃംഗൻ അഗ്നിയിൽ ആഹുതി ചെയ്ത നിമിഷം സകലരെയും അത്ഭുതപ്പെടുത്തുന്ന ഒരു സംഭവമുണ്ടായി. ഹോമകുണ്ഡത്തിൽനിന്ന് രക്തവർണ്ണത്തിലുള്ള വസ്ത്രം ധരിച്ച ഒരു കറുത്ത രൂപം ഉയർന്നുവന്നു. ചുവന്നു തുടുത്ത മുഖവും കനത്ത മീശയും നീണ്ട കേശജാലവും തിളങ്ങുന്ന ആഭരണങ്ങളുമുള്ള തേജസ്വിയായ അദ്ദേഹത്തിന്റെ കയ്യിൽ ഒരു സ്വർണ്ണപ്പാത്രമുണ്ടായിരുന്നു. എല്ലാവരും ഭക്തിപാരവശ്യത്തോടെ അഞ്ജലി കൂപ്പി നിൽക്കുമ്പോൾ ആ ദേവൻ അരുളിച്ചെയ്തു.
“മഹാരാജാവേ, പ്രജാപതിദേവന്റെ ദൂതനാണ് ഞാൻ. ഈ യജ്ഞം പൂർണ്ണഫലത്തെ പ്രദാനം ചെയ്തിരിക്കുന്നു. ദേവനിർമ്മിതമായ ദിവ്യമായ ഈ പായസം അങ്ങയുടെ അനുരൂപകളായ പത്നിമാർക്ക് ഭുജിക്കാനുള്ളതാണ്. വീരന്മാരും സദ്ഗുണവാന്മാരുമായ പുത്രന്മാരെ അവർ പ്രസവിക്കും.” ദശരഥൻ പായസം സ്വീകരിച്ചു. ഭാര്യമാർക്ക് വിതരണം ചെയ്തു. അവർ ഗർഭിണികളായി.
കൗസല്യയിൽ നിന്ന് രാമനും, കൈകേയിയിൽ നിന്ന് ഭരതനും, സുമിത്രയിൽ നിന്ന് ലക്ഷ്മണ ശത്രുഘ്നന്മാരും ജനിച്ചു.
സത്സന്തതിയുണ്ടാകാൻ സത്കർമ്മങ്ങൾ ചെയ്യണമെന്ന പാഠം പഠിപ്പിക്കയായിരിക്കാം ഋഷി പരമ്പരയുടെ ഉദ്ദേശം.
പുരാണങ്ങൾ കഥകളാണ്. തത്വങ്ങളെ മധുരം പുരട്ടി വിളമ്പുമ്പോൾ വർണ്ണത്തൊങ്ങലുകൾ വരുന്നത് സ്വാഭാവികം. നായകനെ വീരനാക്കുന്നതും അയാളുടെ കുറവുകൾ മറച്ചുവയ്‌ക്കുന്നതും സാധാരണ പതിവാണ്. എന്നാൽ വാല്മീകി രാമന് പറ്റിയ വീഴ്ചകളും മറച്ചുവയ്‌ക്കുന്നില്ല.
രാമന് തെറ്റുപറ്റാമെങ്കിൽ നാമും വളരെ സൂക്ഷിച്ച് ജീവിക്കണമെന്നു കൂടിയാണ് രാമായണം പറയുന്നത്. വരികൾക്കിടയിൽ പറയുന്ന കാര്യങ്ങൾ നാം വായിച്ചെടുക്കുമെന്ന പ്രതീക്ഷയിൽ ഋഷി എഴുതിയത് അറിയാതെ രാമായണം കാണാപ്പാഠം പഠിച്ചിട്ട് കാര്യമില്ല.
എഴുത്തച്ഛന്റെ അദ്ധ്യാത്മരാമായണത്തിൽ അയോദ്ധ്യാകാണ്ഡത്തിൽ വന യാത്രക്ക് തയ്യാറാകുന്ന രാമൻ സീതയെ കൂടെക്കൂട്ടാൻ തയ്യാറാകുന്നില്ല. അപ്പോൾ സീത ചോദിക്കുന്ന ഒരു ചോദ്യമുണ്ട്.
“രാമായണങ്ങൾ പലതും കവിവരരാമോദ
മോ ടു പറഞ്ഞു കേൾപ്പുണ്ടു ഞാൻ
ജാനകിയോടു കൂടാതെ രഘുവരൻ
കാനനവാസത്തിനെന്നു പോയിട്ടുള്ളു?”
പക്ഷേ ഈ ചാേദ്യമൊന്നും മൂലകൃതിയിലില്ല.എങ്കിലും രാമായണങ്ങൾ നിരവധിയുണ്ടെന്ന് എഴുത്തച്ഛനറിയാമായിരുന്നു. തെലുഗു ഭാഷയിലുള്ള ഭാസ്ക്കരകവിയുടെ രാമായണത്തിന്റെ സ്വതന്ത്ര വിവർത്തനമാണ് അദ്ദേഹം നടത്തിയത്. പല രാമായണങ്ങൾ ഉണ്ടായി വന്നതും വാല്മീകിയുടെ രാമായണത്തിൽ നിന്നാണ്.
വാല്മീകിയുടെ പുരുഷോത്തമനിൽനിന്ന് ദേവാംശസംഭവനായാണ് രാമൻ വളർന്നത്. രാമഭക്തി ഇന്ത്യൻ മതജീവിതത്തിന്റെ ഭാഗമായതിന്റെ ഫലമായിരുന്നു അത്. സംസ്കൃതത്തിലും പ്രാദേശികഭാഷകളിലും ആ രാമസങ്കല്പം കേന്ദ്രമാക്കി ഒട്ടേറെ രാമായണങ്ങൾ ഉണ്ടായ സാഹചര്യവും ഇതാണ്. വാല്മീകിരാമായണത്തിൽനിന്ന് ഇതിവൃത്തം സ്വീകരിച്ച മറ്റു കൃതികളും ധാരാളമായി ഉണ്ടായി. ‘അദ്ഭുതരാമായണം’, ‘അദ്ധ്യാത്മരാമായണം’, “ആനന്ദരാമായണം’, “തത്ത്വസംഗ്രഹരാമായണം’, ‘കാലനിർണയരാമായണം’, ‘അഗ്നിവേ ശരാമായണം’, ‘ഭൂശുണ്ഡീരാമായണം’, ‘മഹാരാമായണം’, ‘മന്ത്രരാമായണം’, ‘സംവൃതരാമായണം’, ‘ലോമശരാമായണം’, ‘അഗസ്ത്യ രാമായണം’, ‘മഞ്ജുളരാമായണം’, ‘സൗപദ്മരാമായണം’, ‘രാമായ മഹാമാല’, ‘സൗഹാർദരാമായണം’, ‘രാമായണമണിരത്നം’, സൗര്യരാമായണം’, ‘ചാന്ദ്രരാമായണം’, ‘മൈന്ദരാമായണം’, ‘സ്വായം ഭൂവരാമായണം’, ‘സുബ്രഹ്മരാമായണം’, ‘സുവർച്ചസരാമായണം’. തുടങ്ങി നിരവധി രാമായണങ്ങൾ ഉണ്ടായി വന്നു.കഥകളിൽ മാറ്റങ്ങൾ വന്നു.
കണ്ണശ്ശ കവികളിരൊലാളായ നിരണത്തു രാമപ്പണിയ്‌ക്കർ 15-)o നൂറ്റാണ്ടിലെഴുതിയ കണ്ണശ്ശ രാമായണമാണ് മലയാളത്തിലെ ആദ്യത്തെ രാമായണം.അതിനു മുമ്പ് 13 – 14 നൂറ്റാണ്ടുകളിലെപ്പോഴൊ എഴുതിയ രാമചരിതമാണ് മലയാളത്തിലെ ആദ്യത്തെ രാമായണവും കാവ്യവും. യുദ്ധകാണ്ഡം മാത്രം പ്രമേയമാക്കിയ രാമചരിതത്തിൽ 164 പടലങ്ങളും 1814 ഈരടികളുമുണ്ട്. പാട്ട് എന്ന കാവ്യ പ്രസ്ഥാനമായി ഇതറിയപ്പെടുന്നു.
ഇവയൊക്കെ അറിഞ്ഞിട്ടാകാം എഴുത്തച്ഛൻ അങ്ങനെ പറഞ്ഞത്. വള്ളത്തോൾ പച്ച മലയാളത്തിൽ എഴുതിയ രാമായണവുമുണ്ട്.
രാമായണം മൂലത്തെ ആസ്പദമാക്കി യോഗാചാര്യ സജീവ് പഞ്ച കൈലാസി തയ്യാറാക്കിയത് ഫോൺ……
Phone
9961609128
9447484819
Comments