ദക്ഷിണാഫ്രിക്കൻ താരം എബ്രഹാം ബെഞ്ചമിൻ ഡിവില്ലിയേഴ്‌സാണ് ‘മിസ്റ്റർ 360’ എന്ന ഓമനപ്പേരിൽ അറിയപ്പെടുന്നത്.ഗ്രൗണ്ടിലെ എല്ലാ ഭാഗത്തേക്കും മനോഹരമായി ഷോട്ടുകൾ ഇരുന്നു നിന്നും കിടന്നുമൊക്കെ പായിക്കുന്നതു കൊണ്ടാണ് ഇത്തരത്തിലുള്ള ?bവിളിപ്പേര് ലഭിച്ചത്. സമാന രീതിയിൽ ബാറ്റ് വീശുന്ന ഇന്ത്യൻ ബാറ്റർ സൂര്യകുമാറിനെ എബിഡിയുടെ പിൻഗാമിയെന്ന് വിളിക്കുന്നവരും ചുരുക്കമല്ല. ‘മിസ്റ്റർ 360’എന്ന പേരിലും സൂര്യകുമാർ അറിയപ്പെടുന്നു.
എന്നാലിപ്പോൾ ഇവർ രണ്ടുപേരുടെയും ബാറ്റിംഗിന്റെ സമാനതകൾ ഏറെയുള്ള ഒരു പാക് താരം തന്നെ സൂര്യകുമാർ യാദവുമായി താരതമ്യം ചെയ്യരുതെന്ന് അഭ്യർത്ഥനയുമായി രംഗത്തെത്തിയിരിക്കുകയാണ്. മുഹമ്മദ് ഹാരിസ് ആണ് അഭ്യർത്ഥനയുമായെത്തിയത്
.’എബി ഡിവില്ലിയേഴ്സുമായോ, സൂര്യകുമാർ യാദവുമായോ എന്നെ താരതമ്യം ചെയ്യാൻ സമയമായിട്ടില്ല. സൂര്യയ്‌ക്ക് 32-33 വയസ് പ്രായമുണ്ട്. എനിക്ക് 22 വയസു മാത്രമാണുള്ളത്. അവരുടെ തലത്തിലേക്ക് എത്തണമെങ്കിൽ എനിക്ക് ഇനിയും കഠിനാധ്വാനം ചെയ്യണം. സൂര്യയ്‌ക്കും ഡിവില്ലിയേഴ്സിനും അവരുടേതായ കളി രീതിയുണ്ട്. എനിക്ക് എന്റേതും.’.
‘360 ഡിഗ്രി ബാറ്ററായി എന്റെ പേരു വളർത്താൻ ഞാൻ ആഗ്രഹിക്കുന്നു. പരിശീലിച്ചാൽ എനിക്ക് അവരെക്കാൾ മുകളിലെത്താൻ സാധിക്കും. അങ്ങനെയല്ലെങ്കിൽ ഞാൻ അവർക്കു താഴെയായിരിക്കും’ ഹാരിസ് വ്യക്തമാക്കി.പാകിസ്താനു വേണ്ടി അഞ്ച് ഏകദിനങ്ങളും ഒൻപതു ട്വന്റി20 മത്സരങ്ങളും കളിച്ചിട്ടുള്ള താരമാണ് മുഹമ്മദ് ഹാരിസ്. 2022 ട്വന്റി20 ലോകകപ്പിൽ പാകിസ്താനെ ഫൈനൽ വരെയെത്തിക്കുന്നതിൽ താരം നിർണായക പങ്കുവഹിച്ചിരുന്നു.
Comments