വിളിക്കുന്ന ആളുടെ ഉദ്ദേശ്യം തിരിച്ചറിയുന്നതിനും കോൾ എടുക്കുന്നതിനും പുതിയ വഴി! ഉപയോക്താക്കൾക്കായി എഐ അസിസ്റ്റന്റിനെ അവതരിപ്പിച്ച് ട്രൂകോളർ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

വിളിക്കുന്ന ആളുടെ ഉദ്ദേശ്യം തിരിച്ചറിയുന്നതിനും കോൾ എടുക്കുന്നതിനും പുതിയ വഴി! ഉപയോക്താക്കൾക്കായി എഐ അസിസ്റ്റന്റിനെ അവതരിപ്പിച്ച് ട്രൂകോളർ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 20, 2023, 05:33 pm IST
FacebookTwitterWhatsAppTelegram

സ്പാം കോളുകൾ കൊണ്ട് ബുദ്ധിമുട്ടുന്ന ഇന്ത്യയിലെ ടൈലികോം ഉപയോക്താക്കൾക്ക് വേണ്ടി എഐ സംവിധാനം അവതരിപ്പിച്ച് ട്രൂകോളർ. സ്പാം കോളുകൾ തിരിച്ചറിയുന്നതിനും ഉപയോക്താക്കൾക്ക് വേണ്ടി കോളുകൾ അറ്റൻഡ് ചെയ്യുന്നതിനും സാധിക്കത്തക്കവിധമാണ് പുതിയ സംവിധാനം . മെഷീൻ ലേണിംഗ്, ക്ലൗഡ് ടെലിഫോണി എന്നീ ടെക്‌നോളജികൾ പ്രയോജനപ്പെടുത്തിയുള്ള ട്രൂകോളറിന്റെ പുതിയ സംവിധാനമാണിത്. ട്രൂകോളർ അവതരിപ്പിച്ച പുതിയ എഐ അസിസ്റ്റന്റ് സംവിധാനം കോൾ സിക്രീനിംഗിൽ കുതിപ്പ് സൃഷ്ടിക്കാൻ ശേഷിയുള്ളതാണ് എന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. അനാവശ്യമായതോ അല്ലെങ്കിൽ അപകടസാദ്ധ്യത ഉള്ളതോ ആയ സ്പാം കോളുകൾ ഒഴിവാക്കുന്നതിന് പുതിയ സംവിധാനം ഉപകാരപ്രദമായിരിക്കുമെന്ന് കമ്പനി അധികൃതർ പറയുന്നു.

ആൻഡ്രോയിഡ് സ്മാർട്ട് ഫോണുകളിലെ ട്രൂകോളർ ആപ്പിൽ ലഭ്യമാക്കിയിരിക്കുന്ന ട്രൂകോളർ അസിസ്റ്റന്റ് കസ്റ്റമൈസ് ചെയ്യാവുന്ന ഡിജിറ്റൽ റിസപ്ഷനിസ്റ്റായി ഉപയോഗിക്കാൻ സാധിക്കും. ഉപയോക്താക്കൾക്ക് ലഭിക്കുന്ന കോളുകൾക്ക് സ്വയം മറുപടി നൽകാൻ ഇതിലുള്ള എഐ അസിസ്റ്റന്റ് ഫീച്ചറിന് സാധിക്കും. ഇൻകമിംഗ് കോളുകളോട് വളരെ പെട്ടെന്ന് തന്നെ പ്രതികരിക്കുന്നതിനും കോളറിന്റെ സംഭാഷണത്തിന്റെ തത്സമയ ട്രാൻസ്‌ക്രിപ്ഷനുകൾ നൽകാനും ഈ അസിസ്റ്റന്റ് ഫീച്ചറിന് സാധിക്കും. കോളുകൾ എത്തുമ്പോൾ തന്നെ കോളറുടെ ഉദ്ദേശ്യം എന്തെന്ന് മനസിലാക്കി എഐ അസിസ്റ്റന്റ് മുന്നറിയിപ്പ് നൽകും. ഉപയോക്താവിന് ഇത്തരത്തിൽ ലഭിക്കുന്ന വിവരങ്ങളെ അടിസ്ഥാനമാക്കി കോൾ എടുക്കണോ അല്ലെങ്കിൽ സ്പാം ആയി അടയാളപ്പെടുത്തണോ എന്നത് ഉൾപ്പെടെ തീരുമാനിക്കാൻ ഉപയോക്താക്കളെ സഹായിക്കും.

‘ഇതുവരെ, ആരാണ് വിളിക്കുന്നതെന്ന് ട്രൂകോളർ നിങ്ങളെ കാണിച്ചു, എന്നാൽ ഇപ്പോൾ നിങ്ങൾ അനുവദിച്ചാൽ നിങ്ങൾക്ക് വേണ്ടി വിളിക്കുന്നയാളുമായി സംസാരിക്കാൻ ട്രൂകോളർ അസിസ്റ്റന്റിന് കഴിയും’ എന്ന് പുതിയ ഫീച്ചർ പരിചയപ്പെടുത്തിക്കൊണ്ട് ട്രൂകോളർ ഇന്ത്യ എംഡി റിഷിത് ജുൻജുൻവാല പറഞ്ഞു.

സ്പാം കോളുകളിൽ നിന്നും തട്ടിപ്പുകളിൽനിന്നും ഉപയോക്താക്കളെ പൂർണ്ണമായും സംരക്ഷിക്കുന്നതിനും അത്തരം കോളുകൾ ഒഴിവാക്കുന്നതിനും സഹായിക്കുന്ന ഒരു വലിയ ചുവടുവയ്പ്പാണ് തങ്ങൾ നടത്തിയിരിക്കുന്നത് എന്ന് റിഷിത് ജുൻജുൻവാല പറഞ്ഞു. ചിലയിടങ്ങളിൽ ഈ ഫീച്ചർ നേരത്തെ അവതരിപ്പിച്ചിരുന്നതായും ഇന്ത്യയിൽ ഈ ഫീച്ചർ അവതരിപ്പിക്കുന്നതിൽ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. അവതരിപ്പിച്ച പുതിയ ട്രൂകോളർ എഐ അസിസ്റ്റന്റ് നിലവിൽ ആൻഡ്രോയിഡ് ഉപയോക്താക്കൾക്ക് 14 ദിവസത്തെ സൗജന്യ ട്രയലിൽ ലഭ്യമാണെന്ന് കമ്പനി അറിയിച്ചു. ഈ ട്രയൽ കാലയളവിനുശേഷം, ഉപയോക്താക്കൾക്ക് പ്രതിമാസം 149 രൂപ മുതൽ ആരംഭിക്കുന്ന ട്രൂകോളർ പ്രീമിയം അസിസ്റ്റന്റ് പ്ലാൻ തിരഞ്ഞെടുക്കാം. പരിമിതമായ പ്രൊമോഷണൽ ഡീലിന്റെ ഭാഗമായി നിലവിൽ 99 രൂപയ്‌ക്ക് പ്ലാൻ ലഭ്യമാണ്.

Tags: techTruecallerSUBAI
ShareTweetSendShare

More News from this section

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

മമതയ്‌ക്ക് വീണ്ടും തിരിച്ചടി; തൃണമൂല്‍ വിമതന്‍ ഋതബ്രത ബാനര്‍ജി ബംഗാളില്‍ പ്രതിപക്ഷ നേതാവ്

ബംഗാള്‍ സര്‍ക്കാര്‍ ജൂണ്‍ 20 ‘ബംഗാള്‍ ദിന’മായി പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍; വലിയ രീതിയില്‍ ആഘോഷിക്കാന്‍ ബിജെപി; ഈ തീയതിക്ക് പിന്നിലെ ചരിത്രമെന്ത്?

Latest News

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

ഫെരാരിയുമായി പുതിയ കരാര്‍ ഒപ്പിട്ട് ചാര്‍ലസ് ലെക്ലര്‍; ടീമിനൊപ്പം തുടരുന്നത് സ്വപ്‌നസാഫല്യമെന്ന് താരം

ക്രിക്കറ്റ് നിയമങ്ങളില്‍ മാറ്റം വരുത്തി ഐസിസി; വെളിച്ചക്കുറവുണ്ടെങ്കില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ പിങ്ക് ബോള്‍ ഉപയോഗിക്കാം; ടി20 മത്സരങ്ങളില്‍ ഇന്നിംഗ്‌സ് ഇടവേള 15 മിനിറ്റാക്കും

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies