കാമുകനെ കൊലപ്പെടുത്താൻ യുവതിക്ക് പ്രചോദനമായത് 'ക്രൈം പട്രോൾ' സീരിയൽ; പിടിയിലാകുമെന്നായപ്പോൾ നേപ്പാളിലേക്ക് മുങ്ങിയത് പുത്തൻ കാമുകനും കൂട്ടാളികൾക്കും ഒപ്പം
Monday, July 20 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News

കാമുകനെ കൊലപ്പെടുത്താൻ യുവതിക്ക് പ്രചോദനമായത് ‘ക്രൈം പട്രോൾ’ സീരിയൽ; പിടിയിലാകുമെന്നായപ്പോൾ നേപ്പാളിലേക്ക് മുങ്ങിയത് പുത്തൻ കാമുകനും കൂട്ടാളികൾക്കും ഒപ്പം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jul 21, 2023, 01:01 pm IST
FacebookTwitterWhatsAppTelegram

ഹൽദ്വാനി: കാമുകനെ പാമ്പിനെ കൊണ്ട് കൊല്ലാനും രക്ഷപ്പെടാനും യുവതിക്ക് പ്രചോദനമായത് ബോളിവുഡിൽ 2003 മുതൽ സംപ്രേക്ഷണം ആരംഭിച്ച ‘ക്രൈം പട്രോൾ’ എന്ന സീരിയലെന്ന് പോലീസ്. കൊലപാതകം ആസൂത്രണം ചെയ്യാനും തെളിവ് നശിപ്പിക്കാനും രണ്ടു മാസമായി സീരിയിലിന്റെ മുഴുവൻ എപ്പിസോഡുകളും കാണുകയായിരുന്നു മഹിയെന്ന ഡോളി ആര്യ.

പിടിക്കപ്പെടാതിരിക്കാൻ ൃസ്വന്തം വീട്ടിലെ സിസിടിവി ക്യാമറകൾ കൊലപാതകത്തിന് 20 ദിവസം മുൻപ് ഓഫാക്കിയിരുന്നു. വീട്ടിൽവച്ച് കൊലപ്പെടുത്താൻ പലതവണ ശ്രമം നടന്നിരുന്നു. ഇതിനായി പാർട്ടികളും സംഘടിപ്പിച്ചിരുന്നു. കൊലയ്‌ക്ക് ശേഷം സിസിടിവിയുടെ ഡിവിആറുമായണ് ഇവർ കാമുകനും കൂട്ടാളികൾക്കുമൊപ്പം മുങ്ങിയത്. ഹൽദ്വാനി സ്വദേശിയായ അങ്കിത് ചൗഹാൻ(32) എന്ന യുവാവിനെയാണ് ഇവർ പാമ്പാട്ടിക്ക് ക്വട്ടേഷൻ നൽകി കൊലപ്പെടുത്തിയത്. ജൂലൈ 17നായിരുന്നു കൃത്യം. പാമ്പാട്ടിക്ക് 10,000 രൂപയാണിവർ നൽകിയതെന്ന് പോലീസ് പറഞ്ഞു.

യുവാവിനെ കണ്ടെത്തുമ്പോൾ പോളോ കാറിന്റെ എൻജിനും എസിയും ഓണായിരുന്നു. തീൻപാനി ഗോലാപാസ് റോഡിൽ കിടന്ന കാറിലായിരുന്നു മൃതദേഹം. അസ്വാഭാവിക മരണത്തിന് കേസ് എടുത്ത് പൊലീസ് അന്വേഷണത്തിലാണ് അങ്കിത് ചൗഹാന്റെ ഇരു കാലിലും പാമ്പ് കടിച്ച പാടുകൾ കണ്ടെത്തിയത്.പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ ഇത് സ്ഥിരീകരിച്ചു. മരണത്തിൽസംശയം ഉയർന്നതോടെ നാലു ടീമിനെ അന്വേഷണത്തിനായി നിയോഗിച്ച് നിരീക്ഷണം ശക്തമാക്കി. അവസാനമായി അങ്കിതുമായി സംസാരിച്ചവരെ കേന്ദ്രീകരിച്ച് അന്വേഷണം മുന്നോട്ട് നീങ്ങി. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പാമ്പാട്ടി പോലീസിന്റെ പിടിയിലാകുന്നത്.

പിന്നാലെ നടന്ന ചോദ്യ ചെയ്യലിലാണ് കൊലപാതകത്തിന്റെ കൂടുതൽ വിവരങ്ങൾ പുറത്ത് വന്നത്. അങ്കിതിന്റെ കാമുകിയും സഹായികളും പാമ്പാട്ടിയുമടക്കം കൊലപാതകത്തിൽ അഞ്ച് പേരെയാണ് പോലീസ് തെരയുന്നത്. പാമ്പാട്ടി ഒഴികെയുള്ളവർ ഒളിവിലാണ്. സംഭവത്തേക്കുറിച്ച് നൈനിറ്റാൾ സീനിയർ പൊലീസ് സൂപ്രണ്ട് പങ്കജ് ഭട്ട് വിശദമാക്കുന്നത് ഇങ്ങനെയാണ്.

ഡോളി എന്നപേരിൽ അറിയപ്പെടുന്ന മഹിയെന്ന യുവതിയുമായി അങ്കിത് ഏറെക്കാലമായി പ്രണയത്തിലായിരുന്നു. യുവാവിനെ പലതവണ ഇവർ ഭീഷണിപ്പെടുത്തി പണം വാങ്ങിയിരുന്നു. വിവിധ കാരണങ്ങൾ പറഞ്ഞായിരുന്നു ഇത്.എന്നാൽ പ്രണയ ബന്ധം ഒഴിയാനുള്ള മഹിയുടെ ശ്രമം അങ്കിത് തടഞ്ഞുവെന്ന് മാത്രമല്ല ബന്ധത്തിൽ നിന്ന് പിന്മാറില്ലെന്ന് വിശദമാക്കി പിന്നാലെ നടക്കുകയും ചെയ്തു.

ഇതോടെ ഏത് വിധേനെയും അങ്കിതിനെ ഒഴിവാക്കാനുള്ള കാമുകിയുടെ ശ്രമമാണ് കൊലപാതകത്തിലെത്തിയത്. ഈ ഒരുമാസം മാത്രം മൂന്ന് തവണ കൊലപാതകത്തിനുള്ള ശ്രമമുണ്ടായെങ്കിലും അങ്കിത് തലനാരിഴയ്‌ക്ക് രക്ഷപ്പെടുകയായിരുന്നു. മറ്റ് രീതിയിൽ കൊലപ്പെടുത്തിയാൽ പൊലീസ് കേസാകുമെന്ന് ഭയന്ന് സാധാരണ മരണം എന്ന നിലയിലേക്ക് പദ്ധതി തയ്യാറാക്കിയാണ് പാമ്പാട്ടിക്ക് ക്വട്ടേഷൻ നൽകിയത്. മൂർഖൻ പാമ്പിനെകൊണ്ട് കടിപ്പിച്ചാണ് യുവാവിനെ കൊലപ്പെടുത്തിയത്.

 

Tags: CrimemanKilledcobraaccused
ShareTweetSendShare

More News from this section

ശബരിമല സ്വർണക്കൊള്ള കേസ്; അന്തിമ റിപ്പോർട്ട് ഉടൻ സമർപ്പിക്കാൻ എസ്ഐടിക്ക് ഹൈക്കോടതി നിർദേശം

മുലപ്പാൽ തൊണ്ടയിൽ കുടുങ്ങി; 56 ദിവസം പ്രായമായ കുഞ്ഞ് മരിച്ചു

‘ഞാൻ ഒരു പെഗ് അടിക്കാനാണ് വന്നത്, അവൻ എന്നെ അടിച്ചു, ഉടനെ പമ്പിൽ പോയി പെട്രോൾ വാങ്ങി വന്ന് തീകൊളുത്തി’; വെമ്പായം ബാറിലെ സംഘർഷം; പ്രതിയുടെ വീഡിയോ പുറത്ത്

മുൻമന്ത്രി വി. ശിവൻകുട്ടിയുടെ ഗൺമാന്റെ ലൈംഗികാതിക്രമ ദൃശ്യങ്ങൾ പുറത്ത്, സംഭവം കെഎസ്ആർടിസി ബസിനുളളിൽ; നടപടിയെടുക്കാതെ പൊലീസ്

ഡെങ്കിപ്പനിക്കെതിരെ ആദ്യ വാക്സിന് അനുമതി; 4 മുതൽ 60 വയസ്സ് വരെ പ്രായമുള്ളവർക്ക് സ്വീകരിക്കാം; രോഗപ്രതിരോധ രംഗത്ത് സുപ്രധാന നേട്ടം

മസിനഗുഡിയിലേക്കുള്ള യാത്രക്കാർ ശ്രദ്ധിക്കുക; മായാർ, സിങ്കാര റൂട്ടുകളിൽ സ്വകാര്യ വാഹനങ്ങൾക്ക് വിലക്ക്

Latest News

മെസ്സിയുടെ ജേഴ്‌സിക്ക് ഇത്രയും ഡിമാന്‍ഡോ? ഓരോ മത്സരത്തിനും 300 വരെ ജേഴ്‌സികള്‍

ട്രോഫി കൈമാറിയിട്ടും വേദി വിട്ടില്ല ട്രംപ്; അങ്കലാപ്പില്‍ സ്പെയിന്‍ ടീം; ഇടപെട്ട് ഫിഫ പ്രസിഡന്റ്

ഫൈനല്‍ തോല്‍വി കലാപമായി; ആരാധകരും പൊലീസും ഏറ്റുമുട്ടി, ബ്യൂണസ് ഐറിസ് യുദ്ധക്കളം

മെസിക്കെതിരെ വന്‍ വിമര്‍ശനം; കുക്കുറേയയ്‌ക്ക് ചുവപ്പ് കാര്‍ഡ് ആവശ്യപ്പെട്ട ആംഗ്യം വിവാദത്തില്‍

മൂന്ന് ഭൂഖണ്ഡങ്ങള്‍, ആറ് രാജ്യങ്ങള്‍; 100ാം വാര്‍ഷികത്തില്‍ ചരിത്രം കുറിക്കാന്‍ 2030 ലോകകപ്പ്

11 സേവുകള്‍, 60 വര്‍ഷത്തെ റെക്കോര്‍ഡ്; തോല്‍വിയിലും ചരിത്രമെഴുതി അര്‍ജന്റീനയുടെ കാവല്‍ക്കാരന്‍ എമി

ഗോള്‍ഡന്‍ ബോള്‍ റോഡ്രിക്ക്, മെസിക്ക് സില്‍വര്‍ ബോള്‍; ലോകകപ്പിന് പിന്നാലെ പുതിയ വിവാദം

വിഎച്ച്പി കേന്ദ്രീയ സമിതിക്ക് തുടക്കമായി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies