എറണാകുളം; മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടിക്കെതിരെ നടത്തിയ അധിക്ഷേപത്തിൽ നടൻ വിനായകനെതിരെ നടപടിക്കൊരുങ്ങി സിനിമ സംഘടനകൾ. പോലീസ് നടപടി പരിഗണിച്ചാകും തീരുമാനമെടുക്കുക. ഇത് സംബന്ധിച്ച ചർച്ചകൾ നടന്നുവെന്നാണ് വിവരം. വിലക്ക് അടക്കമുള്ള കാര്യങ്ങൾ ചർച്ച ചെയ്‌തേക്കുമെന്നാണ് സൂചന.
വിനായകനെതിരെ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ്. ഡിജിപിക്കും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും യൂത്ത് കോൺഗ്രസ് നേതാക്കൾ പരാതി നൽകിയിട്ടുണ്ട്. ഉമ്മൻചാണ്ടിയെ അധിക്ഷേപിച്ച് സാമൂഹിക മാധ്യമങ്ങളിൽ വീഡിയോ പ്രചരിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്
എറണാകുളം ഡിസിസി ജനറൽ സെക്രട്ടറി അജിത്ത് അമീർ ബാവയും പരാതി നൽകിയിട്ടുണ്ട്. യൂത്ത് കോൺഗ്രസ് ജില്ലാ ജനറൽ സെക്രട്ടറിയായ സതീഷ് ഡിജിപിക്കാണ് പരാതി നൽകിയത്. വിനായകൻ സിനിമ മേഖലയിലെ ലഹരിമാഫിയയുടെ തലവനാണെന്നാണ് കൊച്ചി അസിസ്റ്റൻറ് പോലീസ് കമ്മീഷണർക്ക് അജിത്ത് അമീർ ബാവ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. വിനായകന്റെ ലഹരി – മാഫിയ ബന്ധങ്ങൾ അന്വേഷിക്കണമെന്നും പരാതിയിൽ പറയുന്നു.
Comments