ശ്രീനഗർ : കശ്മീരിൽ സ്ത്രീകൾക്ക് സ്വതന്ത്യ്രമായി പുറത്തിറങ്ങുന്നതിനും , തൊഴിൽ കണ്ടെത്തുന്നതിനും പോലും വിലക്കുള്ള ഒരു കാലമുണ്ടായിരുന്നു . എന്നാൽ ഇന്ന് കശ്മീർ മാറുകയാണ് . മുസ്ലീം സ്ത്രീകളടക്കം തൊഴില്പരമായി ഏറെ മുന്നേറുന്നു.
ജമ്മു കശ്മീരിലെ ബാരാമുള്ള ജില്ലയിൽ കനേഹാമയ്‌ക്ക് സമീപം നിയന്ത്രണരേഖയിൽ സ്ഥിതി ചെയ്യുന്ന ഹഞ്ജിവീര ബാല പട്ടൻ സ്വദേശിയായ ഇൻഷാദ ബഷീർ മിർ ഇതിന് ഉദാഹരണമാണ് . നിന്ന് 29കാരിയായ ഇൻഷാദ എംബിഎ ബിരുദധാരിയാണ്.
വെല്ലുവിളി നിറഞ്ഞ സാഹചര്യങ്ങളെ അതിജീവിച്ച് ഇന്ന് , “തുബ്രക്” എന്ന കമ്പനി രൂപീകരിച്ചിരിക്കുകയാണ് ഇൻഷാദ .കരകൗശല വസ്തുക്കളാണ് ഇൻഷാദ വിൽപ്പനയ്‌ക്ക് എത്തിച്ചിരിക്കുന്നത് . തന്റെ കമ്പനിയിൽ 40 കരകൗശല വിദഗ്ധർക്ക് ജോലി നൽകാനും ഇൻഷാദയ്‌ക്ക് കഴിഞ്ഞു.
മുംബൈ, ബാംഗ്ലൂർ, ഡൽഹി, ജയ്പൂർ എന്നിവിടങ്ങളിലേക്കും ഇൻഷാദ തന്റെ ബിസിനസ് വ്യാപിപ്പിച്ചു. “TUBRUK” എന്ന ബ്രാൻഡിനെ അന്താരാഷ്‌ട്ര തലത്തിലെത്തിച്ച് ജമ്മു കശ്മീരിലെ ജനങ്ങൾ കൈകൊണ്ട് നിർമ്മിച്ച കരകൗശല വസ്തുക്കളെ പരിചയപ്പെടുത്താനും അനുദിനം അപ്രത്യക്ഷമാകുന്ന കലയ്‌ക്കും കരകൗശല വിദഗ്ധർക്കും പുതുജീവൻ നൽകാനുമാണ് ഇൻഷാദയുടെ ആഗ്രഹം
ബെംഗളൂരുവിലെ ബാംഗ്ലൂർ ഇന്റർനാഷണൽ സെന്ററിൽ, കരകൗശല അധിഷ്‌ഠിത സംരംഭങ്ങൾക്കായുള്ള “200 മില്യൺ ആർട്ടിസാൻസ്” അടുത്തിടെ സംഘടിപ്പിച്ച “കുല – 23 കോൺക്ലേവിൽ” തന്റെ വിജയഗാഥ വിവരിക്കാൻ ഇൻഷാദ എത്തിയിരുന്നു .”തുബ്രുക്” എന്നത് ഒരു കശ്മീരി പദമാണ്, അതിനർത്ഥം സുവനീറും അനുഗ്രഹവും എന്നാണ്. “ബിസിനസ് നിർദ്ദേശങ്ങളുമായി ഞാൻ കരകൗശല തൊഴിലാളികളെ സമീപിച്ചപ്പോൾ, അവർ എന്നെ ഒരു ചെറിയ കുട്ടിയെപ്പോലെ നോക്കി ചിരിച്ചു,” ഇൻഷാദ പറയുന്നു.
ശ്രീനഗർ ക്രാഫ്റ്റ്‌സ് ഡെവലപ്‌മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിൽ ക്രാഫ്റ്റ് മാനേജ്‌മെന്റ് പഠിക്കുമ്പോൾ, സ്വന്തം നാട്ടിൽ ഒരു ബിസിനസ്സ് തുടങ്ങണമെന്ന് സ്വപ്നം കണ്ടു.അടിസ്ഥാന കാര്യങ്ങളും മൂല്യ വിതരണ ശൃംഖലകളും പഠിച്ചു. എന്നാൽ കശ്മീരിൽ ബിസിനസ് തുടങ്ങുക എന്നതായിരുന്നു വെല്ലുവിളി.
മുസ്ലീം സ്ത്രീകൾക്ക് ബിസിനസ് ചെയ്യാൻ അനുവാദമില്ലെന്നാണ് പലരും പറഞ്ഞത് . എന്റെ സംരംഭത്തിൽ അച്ഛന്റെ ഉപദേശം പോലും നെഗറ്റീവ് ആയിരുന്നു.അപകടസാധ്യതയുള്ളതിനാൽ ഒരു ബിസിനസ്സും തുടങ്ങേണ്ട എന്നായിരുന്നു അച്ഛന്റെ അഭിപ്രായം. പക്ഷേ, ഞാൻ എന്റെ ഉദ്ദേശ്യത്തിൽ ഉറച്ചുനിന്നതിനാൽ, എന്റെ സ്വപ്നത്തെ പിന്തുടരുന്നതിൽ നിന്ന് അവർ എന്നെ തടഞ്ഞില്ല. എന്റെ അമ്മയും എന്റെ സ്വപ്നത്തെ പിന്തുണയ്‌ക്കുകയും എന്റെ ജോലിയിൽ എന്നെ വളരെയധികം പിന്തുണയ്‌ക്കുകയും ചെയ്തു.- ഇൻഷാദ പറയുന്നു.
നാലോ അഞ്ചോ കരകൗശലത്തൊഴിലാളികളിൽ നിന്ന് ആരംഭിച്ച് ഇപ്പോൾ, ഞാൻ 50 പേർക്ക് വരെ ജോലി നൽകുന്നു . അഭിമാനമാണ് ഇപ്പോൾ . അവർക്ക് ആദ്യം പണം നൽകാൻ കഴിയുമ്പോൾ കൂടുതൽ സന്തോഷം. ഇപ്പോൾ, ടുബ്രൂക്കിനെ അന്താരാഷ്‌ട്ര തലത്തിൽ എത്തിക്കുക എന്നതാണ് എന്റെ ലക്ഷ്യം.കശ്മീർ ഇപ്പോൾ മുന്നോട്ട് നീങ്ങുകയാണ് , മുന്നോട്ട് കുതിക്കുകയാണ് . ഞങ്ങളെ പോലെയുള്ളവരുടെ സ്വപ്നങ്ങളുമായി – ഇൻഷാദ പറയുന്നു.
Comments