പാലക്കാട്: അമ്മയെയും രണ്ട് മക്കളെയും കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി. പാലക്കാട് മേലാർകോട് സ്വദേശിനിയായ ഐശ്വര്യ (28) മക്കളായ അനുഗ്രഹ (രണ്ടര) ആരോമൽ (പത്ത് മാസം) എന്നിവരാണ് മരിച്ചത്. ഇന്ന് ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ദാരുണമായ സംഭവമുണ്ടാകുന്നത്.
വീട്ടുവളപ്പിലെ കിണറ്റിലാണ് യുവതിയെയും കൈക്കുഞ്ഞുങ്ങളെയും മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹങ്ങൾ ആലത്തൂർ താലൂക്ക് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ വിശദമായ അന്വേഷണം പോലീസ് നടത്തുകയാണ്.
Comments