തിരുവനന്തപുരം: അഞ്ചുതെങ്ങ് മാമ്പളളിയിൽ നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തിൽ അമ്മ ജൂലിയെ പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാവിലെയാണ് കുഞ്ഞിന്റെ മൃതദേഹം കടലിനോട് ചേർന്ന് മത്സ്യത്തൊഴിലാളികൾ കണ്ടെത്തുന്നത്. 4 ദിവസം മാത്രം പ്രായമുളള കുഞ്ഞിനെയാണ് അമ്മ ഉപേക്ഷിച്ചത്. സംഭവത്തിൽ അഞ്ചുതെങ്ങ് പോലീസ് സിആർപിസി സെക്ഷൻ 174 പ്രകാരം കേസെടുത്തു.
തെരുവുനായ കടിച്ച് ഒരു കൈയും കാലും ഇല്ലാത്ത നിലയിലായിരുന്നു കുഞ്ഞിന്റെ മൃതദേഹം.”ശരീരത്തിൽ നിന്ന് ഇടതുകൈയും കാലും നഷ്ടപ്പെട്ടിരുന്നു; പ്രദേശത്ത് തെരുവ് നായ്ക്കൾ ധാരാളമുള്ളതിനാൽ മൃഗങ്ങളുടെ കടിയായിരിക്കാം ഇതിന് കാരണം. പോസ്റ്റ്മോർട്ടത്തിൽ മൃതദേഹം അഴുകിയ നിലയിരുന്നെും മരണം സംഭവിച്ച് 36 മണിക്കൂർ കഴിഞ്ഞിരിക്കാമെന്നുമാണ് ഡോക്ടർമാർ അറിയിച്ചതെന്ന് അഞ്ചുതെങ്ങ് പോലീസ് പറഞ്ഞു.
Comments