ന്യൂഡൽഹി: ജമ്മു കശ്മീരിൽ ആർട്ടിക്കിൾ 370 റദ്ദാക്കിയതിന് ശേഷം 29,295 സർക്കാർ ജോലികളിൽ നിയമനം നൽകിയതായി കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് രാജ്യസഭയെ അറിയിച്ചു.
നിയമനരംഗത്തടക്കം നിരവധി പരിഷ്‌കാരങ്ങൾ ജമ്മു കശ്മീർ നടപ്പിലാക്കിയിട്ടുണ്ട്. റിക്രൂട്ടിംഗ് ഏജൻസികൾ 7,924 ഒഴിവുകൾ പരസ്യപ്പെടുത്തിയിട്ടുണ്ട്. 2,504 ഒഴിവുകളിൽ പരീക്ഷകൾ നടത്തും, അദ്ദേഹം വ്യക്തമാക്കി. ഒഴിവുകൾ കണ്ടെത്തുന്നതിനും റിക്രൂട്ട് ചെയ്യുന്നതിനുമുള്ള നടപടിക്രമങ്ങൾ തുടർച്ചയായി നടക്കുന്നുണ്ട് അദ്ദേഹം പറഞ്ഞു.
കശ്മീരിലെ യുവജനങ്ങളെ സ്വയംപര്യാപ്തരാക്കാനുള്ള ശ്രമത്തിലാണ് കേന്ദ്രസർക്കാർ. തൊഴിലില്ലായ്മ പരിഹരിക്കുന്നതിൽ ജമ്മുകശ്മീർ ഭരണകൂടം പ്രത്യേക ശ്രദ്ധയാണ് നൽകുന്നത്. വിവിധ വകുപ്പുകൾ മുഖേന ധാരാളം സ്വയം തൊഴിൽ പദ്ധതികൾ കേന്ദ്രസർക്കാർ നടപ്പാക്കി. ഗ്രാമീണ ഉപജീവന മിഷൻ, പിഎംഇജിപി, മിഷൻ യൂത്ത്, അവസർ, തേജസ്വനി തുടങ്ങി സ്വയംതൊഴിൽ പദ്ധതികൾ വഴി ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് ജമ്മുവിൽ സൃഷ്ടിക്കപ്പെട്ടത്.
Comments