തിരുവനന്തപുരം: ദേശീയപാതയിൽ കെഎസ്ആർടിസി ബസിന് തീപിടിച്ചു. തിരുവനന്തപുരം ചെമ്പകമംഗലത്ത് വെച്ചായിരുന്നു സംഭവം. ബസ് ഓടിക്കൊണ്ടിരിക്കുന്നതിനിടെ പുക ഉയരുകയായിരുന്നു. സംശയം തോന്നിയ ട്രൈവർ ബസ് നിർത്തി യാത്രക്കാരെ പുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിവായി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
അപകടത്തിൽ ബസ് പൂർണമായും കത്തി നശിച്ചു. ആറ്റിങ്ങലിൽ നിന്നും തിരുവനന്തപുരത്തേയ്ക്ക് സർവ്വീസ് നടത്തുന്ന ബസാണ് കത്തി നശിച്ചത്. യാത്രക്കാർക്ക് പരിക്കുകളില്ല. ഫയർഫോഴ്സ് എത്തി തീ അണച്ചെങ്കിലും ബസ് പൂർണമായി കത്തി നശിച്ചിരുന്നു.
പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ സമീപത്ത് നിർത്തി യാത്രക്കാരെ മറ്റൊരു ബസിൽ കയറ്റിവിട്ടു. 34 യാത്രക്കാരാണ് ബസ്സിൽ ഉണ്ടായിരുന്നത്.
Comments