മഴക്കാലത്ത് അസുഖങ്ങൾ ഉണ്ടാകാനുള്ള സാധ്യത വളരെ ഏറെയാണ്. ചുമ, തൊണ്ട വേദന, ജലദോഷം, വയറുവേദന തുടങ്ങി നിരവധി അസുഖങ്ങൾ മഴക്കാലത്ത് ഉണ്ടാകാം. അതിനാൽ തന്നെ മഴക്കാലത്ത് ആരോഗ്യം നന്നായി ശ്രദ്ധിക്കേണ്ടതുണ്ട്. ചില ആഹാരങ്ങൾ മഴക്കാലത്ത് അധികം കഴിക്കാതിരിക്കുന്നതാണ് നല്ലത്. ചില പച്ചക്കറികളോട് മഴക്കാലത്ത് നോ പറയേണ്ടതാണ്. അവ ഏതൊക്കെയാണെന്ന് നോക്കാം.
കാപ്സിക്കം
എപ്പോഴും കാപ്സിക്കം ഉപയോഗിക്കാറില്ലെങ്കിലും മഴക്കാലത്ത് അത് വേണ്ടെന്ന് വെയ്‌ക്കുന്നതാണ് നല്ലത്. കാപ്‌സിക്കം അസിഡിറ്റിക്ക് കാരണമാകും. കൂടാതെ, ദഹനപ്രശ്‌നങ്ങളും വാത- പിത്ത രോഗങ്ങൾക്കും കാരണമാകും. അതിനാൽ, മഴക്കാലത്ത് കാപ്‌സിക്കം ഒഴിവാക്കുന്നതാണ് നല്ലത്.
കോളി ഫ്‌ളവർ
കോളിഫ്‌ളവർ ഇഷ്ടപ്പെടുന്ന ഒരുപാട് ആളുകൾ ഉണ്ടാവും. എന്നാൽ മഴക്കാലത്ത് ഈ പച്ചക്കറി ഒഴിവാക്കുന്നതാണ് നല്ലത്. കാരണം കോളിഫ്‌ളവർ ദഹനക്കേട് വരുത്താനുള്ള സാധ്യത ഏറെയാണ്.
ചീര
ആരോഗ്യത്തിന് ഏറ്റവും ഉത്തമമായ പച്ചക്കറിയാണ് ചീര. എന്നാൽ മഴക്കാലത്ത് ചീര കൊണ്ട് ഉണ്ടാക്കുന്ന വിഭവങ്ങളോട് അകലം സൂക്ഷിക്കുന്നതാണ് നല്ലത്. ഇരുമ്പിന്റെ അംശം ചീരയിൽ കൂടുതൽ ഉള്ളത് കൊണ്ടാണ് ചീര ഒവിവാക്കണം എന്ന് പറയുന്നത്. ഇത് വയറിലെ അണുബാധയ്‌ക്കുള്ള സാധ്യത വർദ്ധിപ്പിക്കും.
തക്കാളി
തക്കാളി മഴക്കാലത്ത് വേണ്ടെന്ന് വെയ്‌ക്കാം. ഒട്ടുമിക്ക കറികളിലെല്ലാം തക്കാളി ഉപയോഗിക്കാറുണ്ട്. അസിഡിറ്റിക്ക് കാരണമാകുന്നത് കൊണ്ടാണ് മഴക്കാലത്ത് തക്കാളി കഴിക്കരുതെന്ന് പറയുന്നത്.
Comments