പത്തനംതിട്ട: അഫ്‌സാനയ്‌ക്കെതിരെ നടപടി വേണമെന്ന് ആവശ്യപ്പെട്ട് യുവതിയുടെ ഭർത്താവ്. സുഹൃത്തുക്കൾക്കൊപ്പം ചേർന്ന് അഫ്‌സാന തന്നെ ക്രൂരമായി മർദ്ദിച്ചെന്നും അതിനാലാണ് താൻ നാടുവിട്ടതെന്നും ചൂണ്ടിക്കാട്ടി നൗഷാദ് പോലീസിൽ പരാതി നൽകി. ജയിലിൽ നിന്നും ഇറങ്ങിയ അഫ്‌സാന നൗഷാദിനും പോലീസിനുമെതിരെ നിരവധി ആരോപണങ്ങളാണ് ഉയർത്തിയത്.
കുട്ടികളെ നൗഷാദ് ഉപദ്രവിയ്‌ക്കാറുണ്ടായിരുന്നെന്നും പോലീസ് ഭീഷണിപ്പെടുത്തിയാണ് വ്യാജ മൊഴി നൽകാൻ പ്രേരിപ്പിച്ചതെന്നുമാണ് അഫ്‌സാന ആരോപിച്ചത്. എന്നാൽ താൻ കുട്ടികളെ ഉപദ്രവിയ്‌ക്കാറില്ലെന്നും അഫ്‌സാന പറയുന്നത് കളവാണെന്നുമാണ് നൗഷാദ് പറയുന്നത്. അതേസമയം, പോലീസ് തന്നെ മർദ്ദിച്ചെന്ന് ആരോപിച്ച് പോലീസിനെതിരെ മുഖ്യമന്ത്രി, ഡിജിപി എന്നിവർക്ക് അഫ്‌സാന പരാതി നൽകാനിരിക്കെ പോലീസ് മറ്റൊരു വീഡിയോ ഇന്നലെ പുറത്തുവിട്ടിരുന്നു. പോലീസിന്റെ തെളിവെടുപ്പ് വീഡിയോയാണ് പുറത്തുവിട്ടത്.
ജയിലിൽ നിന്ന് പുറത്തിറങ്ങിയശേഷം മുഖത്തടക്കം അഫ്‌സാന കാണിച്ച പാടുകൾ വ്യാജമാണെന്നും തെളിഞ്ഞിട്ടുണ്ട്. വീഡിയോ പുറത്ത് വന്നതോടെ പോലീസ് അഫ്‌സാനയെ മർദ്ദിച്ചെന്ന് ആരോപണവും കളവാണെന്ന് വ്യക്തമായിരിക്കുകയാണ്.
ഭർത്താവിനെ അടിച്ച് കൊലപ്പെടുത്തിയെന്ന് അഫ്‌സാന വ്യാജമൊഴി നൽകിയതോടെ പോലീസ് അഫ്‌സാനയ്‌ക്കെതിരെ കൊലകുറ്റം ചുമത്തുകയായിരുന്നു. തുടർന്ന് റിമാൻഡിലായ അഫ്‌സാന അട്ടക്കുളങ്ങര വനിത ജയിലിലാണ് കഴിഞ്ഞിരുന്നത്. പിന്നാലെ താൻ ജീവനോടെ ഉണ്ടെന്ന് അറിയിച്ച് ഭർത്താന് നൗഷാദ് രംഗത്ത് വന്നതാടെ അഫ്‌സാന നൽകിയ മൊഴി വ്യാജമാണെന്ന് തെളിയുകയായിരുന്നു.
Comments