തിരുവനന്തപുരം: തലസ്ഥാനത്ത് എൻഎസ്എസ് സംഘടിപ്പിച്ച നാമപജപ യാത്രക്കെതിരെ പോലീസ് കേസെടുത്തത് മതമൗലികവാദികളെ പ്രീണിപ്പിക്കാനാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. തികച്ചും സമാധാനപരമായിരുന്ന പ്രതിഷേധത്തിനെതിരെ കേസെടുക്കുന്നത് കേസെടുത്തത് കേട്ടുകേൾവിയില്ലാത്ത സംഭവമാണ്. സർക്കാർ മനപൂർവം പ്രകോപനം സൃഷ്ടിക്കാനാണ് ശ്രമിക്കുന്നതെന്ന് സുരേന്ദ്രൻ പറഞ്ഞു.
സംസ്ഥാനത്ത് മതധ്രുവീകരണത്തിന് ആസൂത്രിത നീക്കം നടക്കുന്നുണ്ട്. സമാധാനപരമായി പ്രതിഷേധിച്ച എൻഎസ്എസിനെതിരെ കേസ് എടുക്കുന്നതിന് പകരം ഷംസീറിനെതിരെയാണ് കേസെടുക്കേണ്ടത്. സർക്കാർ വിശ്വാസികളെ മനപൂർവ്വം വെല്ലുവിളിക്കുകയാണ്. തികച്ചും ധിക്കാരപരമായാണ് സർക്കാർ പെരുമാറുന്നത്. ശബരിമലയിൽ തെറ്റുതിരുത്തേണ്ടി വന്നത് ഓർമ വേണമെന്നും അദ്ദേഹം പറഞ്ഞു.
നാമപജപ യാത്രക്കെതിരെ പോലീസ് കേസെടുത്തതിൽ പ്രതിഷേധിച്ച് സംസ്ഥാന വ്യാപക സമരത്തിന് ബിജെപി തയ്യാറെടുക്കുകയാണെന്ന് സംസ്ഥാന അദ്ധ്യക്ഷൻ വ്യക്തമാക്കി. ആദ്യപടിയായി ഇന്ന് വൈകുന്നേരം 5.30ന് സെക്രട്ടറിയേറ്റിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
എന്‍എസ്എസ് വൈസ് പ്രസിഡന്റ് എന്‍ സംഗീത് കുമാറിനെ ഒന്നാം പ്രതിയാക്കി തിരുവനന്തപുരം കന്റോണ്‍മെന്റ് പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ആയിരത്തിലധികം പേരെ പ്രതിയാക്കിയാണ് കേസെടുത്തത്. ഗതാഗത തടസം ഉണ്ടാക്കിയെന്ന് പറഞ്ഞാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.
Comments