പൂച്ച കുഞ്ഞുങ്ങളെ ഇഷ്ടമില്ലാത്തവരായി ആരാണുള്ളത് അല്ലേ? അവയെ എടുത്ത് താലോലിക്കാൻ ഇഷ്ടമുള്ളവരാവും നമ്മിൽ ബഹുഭൂരിപക്ഷവും. എന്നാൽ എടുത്താൽ പൊങ്ങാത്ത ഒരു പൂച്ച കുട്ടനെ പരിചയപ്പെട്ടാലോ? വലിപ്പം കൊണ്ട് സമൂഹ മാദ്ധ്യമങ്ങളിൽ തരംഗം സൃഷ്ടിച്ചിരിക്കുകയാണ് ‘കെഫിർ’ എന്ന പൂച്ച കുഞ്ഞ്.
കിഴക്കൻ റഷ്യയിലെ സ്റ്റാരി ഒസ്‌കോൾ നഗരത്തിൽ യൂലിയ മിനിന എന്ന യുവതിയുടെ പ്രിയപ്പെട്ട വളർത്തുപൂച്ചയാണ് ഒരു കൊച്ചുകുട്ടിയോളം ഉയരമുള്ള കെഫിർ. വെറും മൂന്ന് വയസ് പ്രായമുള്ള കെഫിറിന് 12 കിലോഗ്രാമിലേറെ ഭാരമുണ്ട്. മെയ്ൻ കൂൺ വിഭാഗത്തിപ്പെട്ട ഈ ആൺ പൂച്ച ലോകത്തിലെ ഏറ്റവും വലിയ പൂച്ചകളിലൊന്നാണ്.
കെഫിറിന്റെ വീഡിയോകളും ചിത്രങ്ങളും സ്ഥിരമായി സമൂഹ മാദ്ധ്യമങ്ങളിൽ പങ്കുവെയ്‌ക്കുന്ന യൂലിയ, കെഫിറിന് തന്റെ നാലുവയസുള്ള മകളുടെ വലിപ്പമുണ്ടെന്ന് പറയുന്നു. രണ്ട് കാലിൽ നിവർന്ന് നിന്ന് സുഗമായി കതക് തുറക്കുന്ന കെഫിറിന്റെ ദൃശ്യങ്ങൾ മുമ്പും സമൂഹ മാദ്ധ്യമങ്ങളിൽ വൈറലായിരുന്നു
Comments