ചന്ദ്രമുഖിയായി കങ്കണ റണാവത്ത്. ഹൊറർ കോമഡി ചിത്രമായ ചന്ദ്രമുഖി-2ന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ട് ലൈക്ക് പ്രൊഡക്ഷൻസ്. പച്ചയും സ്വർണനിറവും കലർന്ന സാരിയിൽ അതീവ സുന്ദരിയായാണ് കങ്കണ പ്രത്യക്ഷപ്പെട്ടത്. ആഭരണവിഭൂഷിതയാണ് ഫസ്റ്റ് ലുക്ക് പോസ്റ്ററിൽ താരം.
കൊട്ടാരം പശ്ചാത്തലമാക്കിയാണ് ചിത്രങ്ങളെടുത്തിരിക്കുന്നത്. ആരാധകരുടെ ശ്രദ്ധ പിടിച്ചുപറ്റും വിധത്തിലാണ് ചിത്രങ്ങളാണ് ലൈക്ക പ്രൊഡക്ഷൻസ് ട്വിറ്ററിൽ പങ്കുവെച്ചത്. ‘മനം കവരും അഴക്! അസൂയപ്പെടുത്തുംവിധത്തിലുള്ള പ്രൗഢിയോട ചന്ദ്രമുഖിയെ അവതരിപ്പിക്കുന്നു’ എന്ന തലക്കെട്ടോടെയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പങ്കുവെച്ചത്. വിനായക ചതുർത്ഥി ദിനത്തിലാണ് ചിത്രം പ്രേക്ഷകർക്ക് മുന്നിലെത്തുക. മലയാളത്തിന് പുറമേ തമിഴ്, ഹിന്ദി, തെലുങ്ക്, കന്നട ഭാഷകളിലും ചിത്രം റിലീസ് ചെയ്യും.
The beauty ✨ & the pose 😌 that effortlessly steals our attention! 🤩 Presenting the enviable, commanding & gorgeous 1st look of #KanganaRanaut as Chandramukhi 👑💃 from #Chandramukhi2 🗝️
Releasing this GANESH CHATURTHI in Tamil, Hindi, Telugu, Malayalam & Kannada! 🤗
— Lyca Productions (@LycaProductions) August 5, 2023
കങ്കണയുടെ വീഡിയോയും ലൈക്ക പ്രൊഡക്ഷൻസ് പങ്കുവെച്ചിട്ടുണ്ട്. ‘കാത്തിരിപ്പിന് വിരാമം, ധൈര്യവും സൗന്ദര്യവും സ്വഭാവവും കൊണ്ട് വർഷങ്ങളായി നമ്മുടെ ഹൃദയങ്ങളെ കീഴടക്കുന്ന രാജ്ഞി തിരിച്ചെത്തിയിരിക്കുന്നു’ എന്ന കുറിപ്പോടെയാണ് വീഡിയോ പങ്കുവെച്ചത്. ഫാഷൻ, തനു വെഡ്സ് മനു, ക്രിഷ് 3, ക്വീൻ, മണികർണിക, തലൈവി തുടങ്ങിയ സിനിമകളിലെ കങ്കണയുടെ കഥാപാത്രങ്ങളും വീഡിയോയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ചന്ദ്രമുഖിയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററിനായി കാത്തിരിക്കാൻ ആവശ്യപ്പെടുന്ന വീഡിയോ ആയിരുന്നു അത്. ഇത് പിന്നീട് കങ്കണയും ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ചിരുന്നു.
പി. വാസു സംവിധാനം ചെയ്യുന്ന ചിത്രം, രജനികാന്തും ജ്യോതികയും പ്രധാന വേഷങ്ങളിൽ അഭിനയിച്ച തമിഴ് ഹൊറർ കോമഡി ചിത്രമായ ചന്ദ്രമുഖിയുടെ രണ്ടാം ഭാഗമാണ്. രാജകൊട്ടാരത്തിലെ നൃത്ത വൈദഗ്ധ്യത്തിന് പേരുകേട്ട, അതീവ സുന്ദരിയായ നർത്തകിയുടെ വേഷത്തിലാണ് കങ്കണയെത്തുന്നത്. ചിത്രത്തിൽ കങ്കണയുടെ നായികയായി രാഘവ എത്തും. ലൈക പ്രൊഡക്ഷൻസും സുബാസ്‌കരനും ചേർന്ന് നിർമ്മിക്കുന്ന ചിത്രം സെപ്റ്റംബറിൽ റിലീസ് ചെയ്യും.
നിരവധി ചിത്രങ്ങളാണ് കങ്കണയുടേതായി പുറത്തുവരാനുള്ളത്. ഇന്ത്യൻ എയർഫോഴ്സ് പൈലറ്റായി അഭിനയിക്കുന്ന തേജസ് അണിയറയിൽ ഒരുങ്ങുകയാണ്. സർവേഷ് മേവാര രചനയും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രം ഒക്ടോബർ 20-ന് തിയേറ്ററുകളിലെത്തും. എമർജൻസി എന്ന ചിത്രത്തിൽ മുൻ പ്രധാനമന്ത്രി ഇന്ദിരയുടെ വേഷത്തിലാകും കങ്കണയെത്തുക. അനുപം ഖേർ, മഹിമ ചൗധരി, വിശാഖ് നായർ, ശ്രേയസ് തൽപാഡെ എന്നിവരും ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
Comments