തിരുവനന്തപുരം: കെഎസ്ആർടിസി ബസിനുള്ളിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയ്ക്ക് നേരെ ലെെംഗികാതിക്രമം. തിരുവനന്തപുരം കാട്ടാക്കടയിലാണ് സംഭവം. പ്രതി വെള്ളറട സ്വദേശി രതീഷ് (38) നെ പോലീസ് അറസ്റ്റ് ചെയ്തു.
ഇന്നലെ രാവിലെ 8.30- ഓടെ ആയിരുന്നു സംഭവം. വെള്ളറട ഡിപ്പോയിൽ നിന്ന് തമ്പാനൂരിലേയ്ക്ക് പോവുകയായിരുന്ന ബസിലായിരുന്നു സംഭവം നടന്നത്. അമ്മക്കൊപ്പമായിരുന്നു പെൺകുട്ടി യാത്ര ചെയ്തിരുന്നത്.
പെൺകുട്ടിയോട് ഇയാൾ അതിക്രമം കാണിച്ചതിനെ തുടർന്ന് അമ്മ ബഹളം വെക്കുകയായിരുന്നു. തുടർന്ന് ഇയാളെ ജീവനക്കാരും യാാത്രക്കരും ചേർന്ന് തടഞ്ഞു വെക്കുകയും കാട്ടാക്കട പോലീസിന് കെെമാറുകയുമായിരുന്നു. പ്രതിക്കെതിരെ പോക്സോ നിയമപ്രകാരം കേസെടുത്തത്.
Comments