കാസർകോട്: മൊബെെൽ ഫോണിൽ സംസാരിക്കുന്നതിനിടെ ഫോൺ പൊട്ടിത്തെറിച്ച് ഗൃഹനാഥന് പരിക്കേറ്റു. പരപ്പ പള്ളത്ത് മലയിലെ ഇവി രവീന്ദ്ര(53) നാണ് പരിക്കേറ്റത്. ഇന്ന് രാവിലെ ആയിരുന്നു സംഭവം.
ആൻഡ്രോയിഡ് മൊബെൽ ഫോണിൽ സംസാരിച്ചുകൊണ്ടിരിക്കവെയായിരുന്നു പെട്ടെന്ന് ഫോൺ പൊട്ടിത്തെറിച്ചത്. തുടർന്ന് ഫോണിൽ നിന്നുണ്ടായ തീയിൽ ഗൃഹനാഥന്റെ കെെയ്‌ക്ക് പൊള്ളലേൽക്കുകയും ചെയ്തു.
Comments