തിരുവനന്തപുരം; തലസ്ഥാനത്ത് ബീമാപള്ളിയില്‍ നിര്‍മിക്കുന്ന അമിനിറ്റി സെന്ററിന് 2.58 കോടി രൂപയുടെ പുതുക്കിയ ഭരണാനുമതി ലഭിച്ചതായി ഗതാഗതവകുപ്പ് മന്ത്രി ആന്റണി രാജു അറിയിച്ചു. ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് കൂടുതല്‍ തുക അനുവദിച്ചത്.
2,06,22,242 കോടി രൂപയാണ് ആദ്യം അമിനിറ്റി സെന്റര്‍ പണിയുന്നതിനായി നല്‍കിയത്. പദ്ധതി രൂപരേഖയില്‍ മാറ്റം വരുത്തിയതിനെ തുടര്‍ന്ന് നിര്‍മാണം പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ തുക ആവശ്യമായി വന്നു.
പുതുക്കിയ എസ്റ്റിമേറ്റ് പ്രകാരം 52,18,407 രൂപ കൂടി ഉള്‍പ്പെടുത്തി 2,58,40,649 രൂപയുടെ ഭരണാനുമതിയാണ് ലഭിച്ചത്. പുതുക്കിയ എസ്റ്റിമേറ്റ് അംഗീകരിച്ചതോടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തില്‍ പൂര്‍ത്തിയാക്കാന്‍ കഴിയുമെന്ന് മന്ത്രി പറഞ്ഞു.
Comments