ഇന്ത്യയിൽ നടക്കാനിരിക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ടിക്കറ്റുകളുടെ വിൽപ്പന ഓഗസ്റ്റ് 25 ന് ആരംഭിക്കുമെന്ന് ഇന്റർനാഷണൽ ക്രിക്കറ്റ് കൗൺസിൽ അറിയിച്ചു. മത്സരങ്ങൾ പുനഃക്രമീകരിച്ചതിന് പിന്നാലെയാണ് ടിക്കറ്റ് വിൽപ്പന ആരംഭിച്ചതായി ഐസിസി ഔദ്യോഗികമായി അറിയിച്ചത്. നവരാത്രിയുടെ ഭാഗമായി അഹമ്മദാബാദിൽ ഒക്ടോബർ 15ന് നടക്കാനിരുന്ന ഇന്ത്യ- പാകിസ്താൻ പോരാട്ടം ഒക്ടോബർ 14 ലേക്ക് മാറ്റി.
ഒക്ടോബർ 5 മുതൽ നവംബർ 19 വരെ ഇന്ത്യയിലെ 10 വേദികളിലായാണ് ലോകകപ്പ് നടക്കുന്നത്. ടിക്കറ്റ് വിൽപനയുടെ തിയതികൾ,
ഓഗസ്റ്റ് 25 – ഇന്ത്യ ഇതര സന്നാഹ മത്സരങ്ങളും ഇന്ത്യ ഇതര എല്ലാ ഇവന്റ് മത്സരങ്ങളും
ഓഗസ്റ്റ് 30 – ഗുവാഹത്തിയിലും തിരുവനന്തപുരത്തും ഇന്ത്യയുടെ മത്സരങ്ങൾ
ഓഗസ്റ്റ് 31 – ചെന്നൈ, ഡൽഹി, പൂനെ എന്നിവിടങ്ങളിൽ ഇന്ത്യയുടെ മത്സരങ്ങൾ
സെപ്റ്റംബർ 1 – ധർമ്മശാല, ലഖ്നൗ, മുംബൈ എന്നിവിടങ്ങളിൽ ഇന്ത്യയുടെ മത്സരങ്ങൾ
സെപ്തംബർ 2 – ബെംഗളൂരുവിലും കൊൽക്കത്തയിലും ഇന്ത്യയുടെ മത്സരങ്ങൾ
സെപ്റ്റംബർ 3 – അഹമ്മദാബാദിൽ ഇന്ത്യയുടെ മത്സരങ്ങൾ
15 സെപ്റ്റംബർ – സെമി ഫൈനൽ, ഫൈനൽ
Updated fixtures have been revealed for #CWC23 👀
Details 👉 https://t.co/P8w6jZmVk5 pic.twitter.com/u5PIJuEvDl
— ICC (@ICC) August 9, 2023
“>
‘ടിക്കറ്റുകൾ വിൽപ്പനയ്ക്കെത്തുന്നതിന് മുന്നോടിയായി, ആഗസ്ത് 15 മുതൽ https://www.cricketworldcup.com/ വഴി ആരാധകർക്ക് രജിസ്റ്റർ ചെയ്യാനുള്ള അവസരം ലഭിക്കും. ലോകകപ്പ് മത്സരം കാണാനുളള ആരാധകരുടെ സ്ഥാനം സുരക്ഷിതമാക്കാനും നേരത്തെയുളള ബുക്കിംഗ് അവരെ പ്രാപ്തരാക്കും. ‘ ഐസിസി പ്രസ്താവനയിൽ പറഞ്ഞു.
Comments