ഇസ്ലാമബാദ്: സർക്കാർ ശമ്പളം കൃത്യമായി നൽകുന്നില്ല അതുകൊണ്ട് പണം കണ്ടെത്താൻ പുതിയ വഴി തേടുകയാണ് പാകിസ്താനിലെ സർക്കാർ ഉദ്യോസ്ഥർ. ലാഹോറിലാണ് നാണിപ്പിക്കുന്ന സംഭവം അരങ്ങേറിയത്. ബ്ലൂടൂത്ത് പ്രിന്ററുകൾ ഉപയോഗിച്ച് ഉദ്യോഗസ്ഥർ വ്യാജ പിഴ ഈടാക്കുന്നു എന്ന വാർത്തയാണ് അന്താരാഷ്‌ട്ര മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്.
ഗതാഗത വകുപ്പിൽ നിന്നും ഇത്തരത്തിലുള്ള പ്രവർത്തിക്കെതിരെ നിർദ്ദേശമുണ്ടായിട്ടും അതൊന്നും ചെവിക്കൊള്ളാൻ ഉദ്യോഗസ്ഥർ തയ്യാറല്ല. പണിയെടുത്തിട്ടും സർക്കാർ ജീവിക്കാനുള്ള പണം തരുന്നില്ല. അപ്പോൾ പിന്നെ ഇത് തന്നെ വഴിയെന്നാണ് ഉദ്യോഗസ്ഥരുടെ പക്ഷം. ചീഫ് ട്രാഫിക് ഓഫീസർമാർക്കും ബ്ലൂടൂത്ത് പ്രിന്ററുകൾ തിരികെ നൽകാനായി കത്ത് നൽകിയിട്ടും വലിയ മാറ്റമൊന്നുമുണ്ടായില്ല.
കടുത്ത ദാരിദ്രവും വിലക്കയറ്റവും മൂലം പാകിസ്താനിൽ സാധാരണക്കാരുടെ ജീവിതം വഴിമുട്ടിയ സ്ഥിതിയാണ്. പണപ്പെരുപ്പവും ആഗോള കടവും റെക്കോർഡ് ഭേദിച്ച് മുന്നേറുകയാണ്. രാഷ്‌ട്രീയ അസ്ഥിരതയും അടിക്കടിയുണ്ടാകുന്ന സംഘർഷങ്ങളും മൂലം ഭരണം തന്നെ കുത്തഴിഞ്ഞ അവസ്ഥയയാണ്. ദൈനംദിന ചെലവിന് പോലും ലോകരാജ്യങ്ങൾക്ക് മുമ്പിൽ കൈനീട്ടുകയാണ് പാക് സർക്കാർ. അതിനിടയിലാണ് പൊതു തെരഞ്ഞെടുപ്പ് നടത്താൻ പാകിസ്താൻ തയ്യാറെടുക്കുന്നത്
Comments