1199 പുതുവർഷം ആണ്. വിശദമായ പുതുവർഷം ഫലം വായിക്കുക. കർക്കടത്തിലെ ആയില്യം, ചിങ്ങം ഒക്കെയും വിശേഷ ദിനങ്ങൾ ആണ്.
ഈ വാരത്തിൽ തിരുവാതിര, പുണർതം, പൂയം, ആയില്യം, മകം, പൂരം, ഉത്തരം നക്ഷത്രക്കാർ അവരവരുടെ നക്ഷത്രം വരുന്ന ദിവസം വൃതം അനുഷ്ഠിക്കുന്നതും ക്ഷേത്രത്തിൽ പോകുന്നതും യഥാവിധി വഴിപാടുകൾ നടത്തുന്നത് ഉചിതമായിരിക്കും. ഗ്രഹസ്ഥിതി അനുസരിച്ചുള്ള പൊതു ഫലമാണ്, ജാതകത്തിലെ യോഗങ്ങളും ഗ്രഹനിലയും അനുസരിച്ചു അനുഭവത്തിൽ ഏറ്റ കുറച്ചിലുകൾ ഉണ്ടാകും.
മേടം രാശി: (അശ്വതി, ഭരണി, കാർത്തിക ആദ്യ 1/4 ഭാഗം)
ഗുണദോഷസമ്മിശ്രമായ വാരം ആയിരിക്കും. സഞ്ചാരം വർദ്ധിക്കും, കുടുംബം വിട്ടു ദൂരദേശത്തു മാറി താമസിക്കേണ്ട യോഗം ഉണ്ട്. അന്യദേശ തൊഴിൽ ഫലം. ഒന്നിലും ഉയർച്ച ഉണ്ടാകാത്ത അവസ്ഥ വന്നു ചേരാം. വാഹനങ്ങൾ ഉപയോഗിക്കുന്നവർ വളരെയധികം ജാഗ്രത പാലിക്കുക. ഭക്ഷ്യ വിഷബാധ സൂക്ഷിക്കുക.എന്നാൽ വാരാന്ത്യം രോഗശാന്തിയും തൊഴിൽ വിജയവും പ്രതീക്ഷിക്കാം.
ഇടവം രാശി: (കാർത്തിക, 3/4 ഭാഗം രോഹിണി, മകയിര്യം ആദ്യ 1/2 ഭാഗവും)
തൊഴിൽ മേഖലയിൽ പ്രവർത്തന മാന്ദ്യം അനുഭവപ്പെടും. ഭക്ഷ്യ വിഷബാധ വരാതെ നോക്കുക, തടസങ്ങൾ കാരണം മാനസിക ദുരിതങ്ങൾ പ്രതീക്ഷിക്കാം. എന്നാൽ ചില നേരത്തു ഈശ്വരാനുഗ്രഹം അനുഭവപ്പെടും. ചിന്താശേഷി വർദ്ധിപ്പിക്കും. പക്വതയുള്ള സമീപനത്താൽ പ്രശ്നങ്ങൾ തരണം ചെയ്യും.
മിഥുനം രാശി: (മകയിര്യം, 1/2 ഭാഗം, തിരുവാതിര, പുണർതം ആദ്യ 3/4 ഭാഗം)
വളരെക്കാലമായി ഉള്ള രോഗദുരിതങ്ങൾക്ക് ആശ്വാസം ഉണ്ടാകും. നല്ലകാര്യങ്ങൾ ചെയ്യുവാനും നല്ല പേര് കേൾക്കുവാനും ഉള്ള അവസരം ഉണ്ടാകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ മാറും. തൊഴിൽപരമായി പുത്തൻ അവസരങ്ങൾ വന്നു ചേരും. ബന്ധുജനങ്ങളുടെ ആശ്രയമായി തീരും. വാതരോഗം മൂർഛിക്കുന്ന സമയം ആണ്.
കർക്കിടകം രാശി: (പുണർതം, 1/4, പൂയം, ആയില്യം)
അനാവശ്യ കൂട്ടുകെട്ടുകൾ മാനഹാനി ധനനഷ്ടം ഒക്കെ ഉണ്ടാക്കും. അന്യസ്ത്രീ ബന്ധം വഴി അപവാദം കേൾക്കും. ചിലർക്ക് സമ്മാനങ്ങളും മറ്റു ഭാഗ്യാനുഭവങ്ങളും വന്നു ചേരും. ശത്രുവിന്റെ മേൽ വിജയം, കോടതിയിൽ ഉണ്ടായിരുന്ന കേസുകളിൽ അന്തിമ വിജയം, കൃഷി പക്ഷി മൃഗാദികൾ കാരണം ആദായം ഒക്കെയും ഫലം.
ചിങ്ങം രാശി: (മകം, പൂരം, ഉത്രം ആദ്യ 1/4 ഭാഗം)
വിവാഹാദി മംഗള കർമങ്ങൾ നടക്കുകയോ നടത്തികൊടുക്കുകയോ ചെയ്യും. ബന്ധു ജനങ്ങളെ കാണുവാനും അവരിൽ നിന്ന് ഗുണാനുഭവങ്ങൾ ഉണ്ടാകാനും സാധ്യത. രോഗതി ദുരിതങ്ങൾ മാറി രോഗം സിദ്ധിക്കും. ഭക്ഷണ സുഖം, ദമ്പതികളിൽ ഐക്യം, സാമ്പത്തിക ലാഭം, അടയാഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ് ഒക്കെയും പ്രതീക്ഷിക്കാം.
കന്നി രാശി: (ഉത്രം അവസാന 3/4,അത്തം, ചിത്തിര ആദ്യ 1/2 ഭാഗം)
വളരെ നാളായി ഉള്ള തൊഴിൽ ക്ലേശങ്ങൾ മാറും. ബിസിനസ്സിൽ ഉണ്ടായ നഷ്ടങ്ങൾ നികത്താൻ പറ്റും. സർക്കാർ ഉദ്യോഗസ്ഥർക്ക് സ്ഥാനക്കയറ്റം പ്രതീക്ഷിക്കാം. ചിലർക്ക് വിദേശയാത്ര കൊണ്ട് ഗുണഫലങ്ങൾ വർദ്ധിക്കും. ഉത്രം നക്ഷത്രക്കാർ സ്ത്രീജനങ്ങളോട് ഇടപെടുമ്പോൾ വളരെ സൂക്ഷിക്കുക, മാനഹാനി ധനനഷ്ടം ഒക്കെ നിശ്ചയം.
തുലാം രാശി: (ചിത്തിര അവസാന 1/2 ഭാഗം, ചോതി, വിശാഖും ആദ്യ 3/4 ഭാഗം)
വരാം ഗുണദോഷസമ്മിശ്രമായിരിക്കും. ഭൂമിലാഭം, സർവ്വകാര്യ വിജയം, തൊഴിൽ പരമായി ഉണ്ടായിരുന്ന ക്ലേശങ്ങൾ ഒഴിഞ്ഞു പോകുക, സർക്കാർ തൊഴിലിനു പരിശ്രമിക്കുന്നവർക്ക് അർഹമായ തൊഴിൽ ലഭിക്കാൻ സാധ്യത, ദാമ്പത്യഐക്യം. ബന്ധു ജന സമാഗമം എന്നാൽ ചിലർക്ക് കോടതി സംബന്ധമായ കേസുകളിൽ നോട്ടീസ് വരുന്ന സമയം ആണ്.
വൃശ്ചികം രാശി: (വിശാഖം അവസാന 1/4 ഭാഗം, അനിഴം, തൃക്കേട്ട)
അനാവശ്യ കൂട്ടുകെട്ടുകൾ വഴി ധനനഷ്ടം സംഭവിക്കാം, വിഷഭയം, മനഃശാന്തി കുറവ്, ശത്രുക്കളിൽ നിന്നുള്ള ദോഷങ്ങൾ, എന്തുകാര്യങ്ങൾക്കും ഇറങ്ങി പുറപ്പെട്ടാൽ തടസങ്ങൾ, ഉദര സംബന്ധമായ രോഗങ്ങൾ ഉള്ളവർ വളരെയധികം സൂക്ഷിക്കുക. വാരാന്ത്യം മനഃസന്തോഷം ഭാര്യാഭർതൃ ഐക്യം പ്രേമകാര്യങ്ങളിൽ പുരോഗതി ഒക്കെയും ഫലം.
ധനു രാശി: (മൂലം, പൂരാടം, ഉത്രാടം ആദ്യ 1/4 ഭാഗം)
കുടുംബത്തിൽ മംഗള കർമ്മത്തിന് സാധ്യത, വാഹനഭാഗ്യം, മേലധികാരിയിൽ നിന്നും അവാർഡ് സമ്മാനം ഒക്കെയും ലഭിച്ചേക്കാം എന്നാൽ രോഗതി ദുരിതങ്ങളിൽ മനഃശാന്തി കുറവ് അനുഭവപ്പെടുക, കുടുംബ ബന്ധുക്കൾ അയൽക്കാർ എന്നിവരും ആയി അഭിപ്രായ വ്യത്യസം, സർക്കാർ സംബന്ധമായി വളരെക്കാലമായി ഉള്ള പ്രൊമോഷൻ ശമ്പള വർദ്ധനവോടു കൂടി പ്രാബല്യത്തിൽ വരാൻ സാധ്യത.
മകരം രാശി: (ഉത്രാടം അവസാന 3/4, തിരുവോണം, ആദ്യ അവിട്ടം 1/2 ഭാഗം)
സ്ത്രീകളുമായി അടുത്ത് ഇടപെടുവാൻ അവസരം, ചെയുന്ന പ്രവർത്തനങ്ങൾ ലാഭകരം ആയി തീരും. രാഷ്‌ട്രീയക്കാർക്ക് ഉന്നത സ്ഥാനലബ്ദ്ധി. പ്രണയം പൂവണിയും. എന്നാൽ ചിലർക്ക് ജലഭയം മനോരോഗം കാര്യതടസം ആമാശയ സംബന്ധമായ രോഗങ്ങൾ ഒക്കെയും ഫലം.
കുംഭം രാശി: (അവിട്ടം അവസാന 1/2 ഭാഗം, ചതയം, പൂരൂരുട്ടാതി ആദ്യ 3/4 ഭാഗം)
കുടുംബബന്ധുജനങ്ങളിൽ നിന്നും വളരെ നല്ല അനുഭവം ഉണ്ടാകും. തൊഴിൽ സംബന്ധമായി യാത്രാക്ലേശം വർദ്ധിക്കും. വാഹനങ്ങൾ മൂലം ദോഷാനുഭവങ്ങൾ. ശത്രുക്കളുടെ മേൽ വിജയം സിദ്ധിക്കും. എന്നാൽ ശരീരസുഖഹാനി ഉണ്ടാകാനും രോഗതിദുരിതങ്ങൾ അലട്ടുകയും ചെയ്യും.
മീനം രാശി: (പൂരൂരുട്ടാതി അവസാന 1/4 ഭാഗം, ഉതൃട്ടാതി, രേവതി)
ദുസ്വപ്നങ്ങൾ കാണുകയും ഞെട്ടി എഴുന്നെൽക്കുകയും ചെയുന്ന അവസ്ഥ ഉണ്ടാകും. ഗുരുജനപ്രീതി ഗുരുവിന്റെ അനുഗ്രഹം പുത്രഭാഗ്യം കുടുംബത്തിൽ മംഗളകർമ്മങ്ങൾ നടക്കുക ജലസംബന്ധിയായ തൊഴിൽ ചെയ്യുന്നവർക്ക് വിജയം കലാസാഹിത്യ രംഗത്തുള്ളവർക്ക് അംഗീകാരം ഒക്കെയും ഫലം.
ജയറാണി ഈ വി .
WhatsApp No : 9746812212
(പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു)
Weekly Prediction by Jayarani E.V / 2023 August 12 to August 19
Comments