തിരുവനന്തപുരം: സംസ്ഥാനത്ത് ഒരാഴ്ചയ്ക്ക് ശേഷം സ്വർണ്ണവില വർദ്ധിച്ചു. ഈ മാസത്തെ ഏറ്റവും കുറഞ്ഞ നിരക്കിൽ നിന്നാണ് സ്വർണ്ണവില ഉയർന്നത്. ഇന്ന് ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് വർദ്ധിച്ചത്. കഴിഞ്ഞ ദിവസങ്ങളിൽ 480 രൂപ കുറഞ്ഞതോടെ നിരക്ക് 44000ത്തിന് താഴെ സ്വർണ്ണവില എത്തിയിരുന്നു.
ഒരു പവൻ സ്വർണ്ണത്തിന്റെ ഇന്നത്തെ വിപണി വില 43720 രൂപയാണ്. ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന്റെ വില 5465 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4528 രൂപയാണ്. ഈ മാസം ഒന്നിനാണ് ഓഗസ്റ്റിലെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയത്. അന്ന് 44320 രൂപയായിരുന്നു വില. ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില രേഖപ്പെടുത്തിയത് ഇന്നലെയാണ്. 43640 രൂപയായിരുന്നു.
എന്നാൽ കഴിഞ്ഞ ഒരാഴ്ചത്തെ ക്രമേണയുള്ള വിലയിറക്കം സ്വർണ്ണത്തിൽ പ്രകടമായിരുന്നു. അതിനിടെയാണ് ഇന്ന് 80 രൂപ വർദ്ധിച്ചിരിക്കുന്നത്. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഒരു ഗ്രാം വെള്ളിയുടെ വില 77 രൂപയും ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.
Comments