കവരത്തി: ലക്ഷദ്വീപ് ഭരണകൂടം കുട്ടികൾക്കായി അവതരിപ്പിച്ച പുതിയ യൂണിഫോം മുസ്ലീം ജനതയുടെ അന്തർലീനമായ സംസ്‌കാരത്തെ നശിപ്പിക്കുമെന്ന് കോൺഗ്രസ് നേതാവും മുൻ എംപിയുമായ ഹംദുള്ള സയ്യദ്. പെൺകുട്ടികളുടെ ഹിജാബ് അല്ലെങ്കിൽ സ്‌കാർഫ് എന്നിവയെക്കുറിച്ച് ഡ്രസ് കോഡിൽ പരാമർശമില്ല. മുസ്ലീങ്ങളുടെ ജീവിതശൈലിയെയും നശിപ്പിക്കുന്നതിന് തുല്യമാണ് പുതിയ ഡ്രസ് കോഡ് കോൺഗ്രസ് നേതാവ് പറയുന്നു. യൂണിഫോമിനെതിരെ കോൺഗ്രസ് പ്രതിഷേധം ശക്തമാക്കും. ലക്ഷദ്വീപിലെ വിദ്യാർത്ഥികൾ കൂട്ടത്തൊടെ ക്ലാസ് ബഹിഷ്‌കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലക്ഷദ്വീപ് ഭരണകൂടം യൂണിഫോമിന്റെ ഏകീകൃത സ്വഭാവം ഉറപ്പാക്കാായി പാറ്റേൺ പുറത്തിറക്കിയിരുന്നു. ബൽറ്റ്, ടൈ, ഷൂസ്, സോക്സ് തുടങ്ങിയവ ഉൾപ്പെടുത്തിയ യൂണിഫോമിൽ ഹിജാബിനെ കുറിച്ച് പരാമർശമില്ലെന്ന് പറഞ്ഞാണ് കോൺഗ്രസ് രംഗത്തെത്തിയിരിക്കുന്നത്.
സ്‌കൂൾ യൂണിഫോമിൽ നിന്ന് തട്ടമൊഴിവാക്കിയത് പെൺകുട്ടികളുടെ പഠനത്തെ ബാധിക്കുമെന്ന് ആരോപിച്ച് മുഹമ്മദ് ഫൈസൽ എം.പിയും രംഗത്ത് വന്നിരുന്നു. സ്‌കൂളുകളിൽ ഹിജാബ് നിരോധനം ഏർപ്പെടുത്താനുള്ള ഭരണകൂടത്തിന്റെ ഏത് നീക്കത്തെയും ചെറുക്കണമെന്ന് ഫേസ്ബുക്ക് പോസ്റ്റിൽ ദ്വീപ് നിവാസികളോട് ആഹ്വാനം ചെയ്തിരുന്നു. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള സ്‌കൂളുകളിലെ പെൺകുട്ടികൾക്ക് സ്‌കാർഫുകളോ ഹിജാബുകളോ ധരിക്കുന്നതിന് സമ്പൂർണ നിരോധനമുണ്ടെന്നാണ് മുഹമ്മദ് ഫൈസൽ എം.പി ആരോപിച്ചത് .
Comments