പത്തനംതിട്ട: ചതുപ്പിൽ നിന്ന് ആറുമാസം പ്രായം തോന്നിക്കുന്ന കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തി. പത്തനംതിട്ട പുളിക്കീഴിലാണ് സംഭവം. ദുര്‍ഗന്ധത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയത്.
മൃതദേഹം മാലിന്യത്തിനൊപ്പം ഉപേക്ഷിച്ച നിലയിലായിരുന്നു.മൃതദേഹത്തിന് രണ്ട് ദിവസം പഴക്കം വരുമെന്നാണ് പ്രാഥമിക നിഗമനം. പോലീസ് സംഭവ സ്ഥലത്തെത്തി പ്രാരംഭ നടപടികൾ ആരംഭിച്ചു.
Comments