തിരക്കു പിടിച്ച ജീവിതത്തിൽ പലപ്പോഴും ഭക്ഷണം ശരിയായ രീതിയിൽ കഴിക്കാൻ മടിക്കുന്നവരാണ് നമ്മൾ. എന്തെങ്കിലുമൊക്കെ കഴിച്ച് വേഗം തിരക്ക് പിടിച്ച ലോകത്തിലേക്ക് പായുന്നവരാണ് നമ്മിൽ ബഹുഭൂരിപക്ഷവും. ടിവി കണ്ടും സമാർട്ട്‌ഫോണുകൾ ഉപയോഗിച്ചും ആഹാരം കഴിക്കുന്നവരാണ് നിങ്ങൾ എങ്കിൽ അത് ഒഴിവാക്കുന്നതാണ് നല്ലത്. കാരണങ്ങൾ ഇതാ..
ഭക്ഷണം കഴിക്കുമ്പോൾ അതിൽ മാത്രം ശ്രദ്ധ ചെലുത്തണമെന്നാണ് വിദഗ്ധർ നിർദ്ദേശിക്കുന്നത്. ഭക്ഷണത്തിൽ അടങ്ങിയിട്ടുള്ള പോഷകഘടകങ്ങൾ ശരീരത്തിൽ ശരിരിയായ രീതിയിൽ എത്തണമെങ്കിൽ ചെയ്യാൻ ചവച്ചരച്ച് കഴിക്കേണ്ടത് അത്യാവശ്യമാണ്. ധൃതിയിൽ കഴിക്കുന്നത് ഒഴിവാക്കണം.
ദഹനപ്രക്രിയ എളുപ്പത്തിലാക്കാൻ ചവച്ചരച്ച് കഴിക്കുന്നത് ഗുണം ചെയ്യും. അതുപോലെ തന്നെ ഇത് അന്നജത്തെ ഷുഗർ ആക്കി മാറ്റുന്ന എൻസൈമുകളുടെ പ്രവർത്തനം ശക്തിപ്പെടുത്തുന്നു.
വേഗത്തിൽ ഭക്ഷണം കഴിക്കുമ്പോൾ വയർ പെട്ടന്ന് നിറഞ്ഞതു പോലെ അനുഭവപ്പെടുകയും ദഹനപ്രക്രിയ ശരിയായ രീതിയിൽ നടക്കാതെ വരികയും ചെയ്യുന്നു. ഇത് വയറു വേദന, വയർ കനം വെക്കൽ തുടങ്ങിയ അവസ്ഥകളിലേക്ക് നയിച്ചേക്കാം. ഇതുമൂലം ഭക്ഷണം കൃത്യമായ അളവിൽ കഴിക്കാൻ നിങ്ങൾക്ക് സാധിക്കാതെ വരികയും മറ്റു രോഗങ്ങളിലേക്ക് ഇത് വഴിവെക്കുകയും ചെയ്യുന്നു.
Comments