തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും സ്വർണവിലയിൽ മാറ്റമില്ല. ശനിയാഴ്ചയായിരുന്നു അവസാനമായി സ്വർണവില ഉയർന്നത്. . ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വിപണി വില 43,720 രൂപയാണ്.
ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വില 5,465 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വില 4,528 രൂപയാണ്. ശനിയാഴ്ചയ്ക്ക് മുൻപ് 480 രൂപ വരെ സ്വർണവില കുറഞ്ഞിരുന്നു. ഇതോടെ സ്വർണവില 44,000 ത്തിന് താഴെ എത്തിയിരുന്നു.
വെള്ളിയുടെ വിലയിലും മാറ്റമില്ല. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില 77 രൂപയും ഹാൾമാർക്ക് വെള്ളിയുടെ വില 103 രൂപയുമാണ്.
Comments