കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽ സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി ഇന്ത്യൻ അംബാസഡർ ആദർശ് സായ്ക ദേശീയ പാതക ഉയർത്തി. 77-ാമത് സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി കുവൈറ്റിൽ പതാക ഉയർത്തിയെന്നും രാഷ്‌ട്രപതി രാഷ്‌ട്രത്തെ അഭിസംബോധന ചെയ്ത് വായിച്ച പ്രസംഗം കുവൈറ്റിലെ എംബസി ആസ്ഥാനത്ത് വായിക്കുകയും ചെയ്‌തെന്ന് ട്വിറ്ററിൽ ആദർശ് സായ്ക കുറിച്ചു. നിരവധി ആളുകളാണ് പതാക ഉയർത്താനായി കുവൈറ്റിലെ എംബസി ആസ്ഥാനത്ത് എത്തിയത്.
ഇന്തോനേഷ്യയിലെ മെഡാനിലെ ഇന്ത്യൻ എംബസി ആസ്ഥാനത്തും സ്വാതന്ത്ര്യ ദിനാഘോഷത്തിന്റെ ഭാഗമായി പതാക ഉയർത്തി. എം ബ സി ആസ്ഥാനത്ത് ഇന്തോനേഷ്യയിലെ തമിഴ് വംശജർ വന്ദേമാതര ഗീതം ആലപിച്ചു. കാഠ്മണ്ഡുവിലെ ഇന്ത്യൻ ആസ്ഥാനത്തും സ്വതന്ത്ര്യദിനാഘോഷം സംഘടിപ്പിച്ചു. ആസാദി കാ അമൃത് മഹോത്സവത്തിന്റെ ഭാഗമായി നടന്ന ആഘോഷങ്ങൾ നേപ്പാളിലെ ഇന്ത്യൻ അംബാസഡർ നവീൻ ശ്രീവാസ്തവ പതാക ഉയർത്തിയതോടെ ആരംഭിച്ചു. ഗോർഖ സൈനികരുടെ വിധവകളെയും ബന്ധുകളെയും നവീൻ ശ്രീവാസ്തവ ആദരിച്ചു. സ്വാമി വിവേകാനന്ദ കൾച്ചറൽ സെന്ററിലെയും കാഠ്മണ്ഡുവിലെ കേന്ദ്രീയ വിദ്യാലയത്തിലെ അദ്ധ്യാപകരുടെയും വിദ്യാർത്ഥികളുടെയും നേതൃത്വത്തിലുളള ആഘോഷ പരിപാടികളാണ് അരങ്ങേറിയത്.
നേപ്പാൾ പ്രധാനമന്ത്രി പുഷ്പ കമാൽ ദഹലും ട്വിറ്ററിൽ ഇന്ത്യയ്‌ക്ക് ആശംസകൾ നേർന്നു. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ഇന്ത്യയിലെ ജനങ്ങൾക്കും സമാധാനം,പുരോഗതി, സമൃദ്ധി എന്നിവ കൈവരിക്കുന്നതിനായി ആശംസകൾ നേരുന്നതായി അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. അമേരിക്കയിലെയും ശ്രീലങ്കയിലെയും വിദേശകാര്യ മന്ത്രിമാരും ഇന്ത്യയിലെ യുഎസ് അംബാസഡർ എറിക് ഗാർസെറ്റി, ഇന്ത്യയിലെ സിംഗപ്പൂർ ഹൈക്കമ്മീഷണർ സൈമൺ വോങ് എന്നിവരും ഇന്ത്യയ്‌ക്ക് ആശംസകൾ നേർന്നു.
Comments