5 വർഷമാകുന്നു, വാഗ്ദാനം ചെയ്ത ജോലി ഇതുവരെ സർക്കാർ നൽകിയില്ല, ഇനിയും അവഗണിച്ചാൽ മറ്റ് സംസ്ഥാനങ്ങളുടെ ഓഫറുകൾ സ്വീകരിക്കും: വികെ വിസ്മയ
Wednesday, October 7 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

5 വർഷമാകുന്നു, വാഗ്ദാനം ചെയ്ത ജോലി ഇതുവരെ സർക്കാർ നൽകിയില്ല, ഇനിയും അവഗണിച്ചാൽ മറ്റ് സംസ്ഥാനങ്ങളുടെ ഓഫറുകൾ സ്വീകരിക്കും: വികെ വിസ്മയ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Aug 19, 2023, 12:33 pm IST
Facebook
Twitter
WhatsAppTelegram

‘കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായി, കയറി ഇറങ്ങാൻ ഇനി ഒരിടവും ബാക്കിയില്ല’. രാജ്യത്തെ പ്രതിനിധീകരിച്ച് ഏഷ്യൻ ഗെയിംസിൽ പങ്കെടുത്ത മലയാളി താരം വികെ വിസ്മയയുടെ വാക്കുകളാണിത്. 2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ മെഡൽ നേടിയ മലയാളീ കായിക താരങ്ങളെ അനുമോദിക്കുന്ന വേളയിലാണ് സർക്കാർ ജോലി നൽകാമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ ഈ ജോലിയ്‌ക്കായി പറ്റുന്നത്രയും തവണ കയറി ഇറങ്ങിയെന്നാണ് വികെ വിസ്മയ ജനം ടിവിയോട് പറഞ്ഞത്. ഇപി ജയരാജൻ കായികമന്ത്രിയായിരുന്ന സമയത്തായിരുന്നു ഈ വാഗ്ദാനം. ഫയൽ രൂപീകരിച്ചു, പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലാണ് ജോലി എന്ന് പറഞ്ഞ സർക്കാർ ജോലിക്കാര്യം ചോദിക്കുമ്പോൾ ഫയൽ അയച്ചിട്ടുണ്ട് എന്ന് മാത്രമാണ് പറയുന്നത്. അങ്ങോട്ടുമിങ്ങോട്ടുമിട്ട് തട്ടുന്നതല്ലാതെ 5 വർഷമായിട്ടും ജോലിയുടെ കാര്യത്തിൽ മാറ്റമില്ലാതെ വന്നതോടെയാണ് വിസ്മയ ബാങ്കിൽ വന്ന് ജോലിക്കപേക്ഷിച്ചത്. ബാങ്ക് ഓഫ് ഇന്ത്യയ്‌ക്ക് കീഴിൽ സ്പോർട്സ് ക്വാട്ട വഴിയാണ് താരത്തിന് ജോലി ലഭിച്ചത്.

2018 ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ 4-400 വനിതാ റിലേയിൽ സ്വർണം നേടിയ ഇന്ത്യൻ ടീമിൽ വി.കെ.വിസ്മയക്കൊപ്പം അംഗമായിരുന്ന ഹിമ ദാസ് ഇപ്പോൾ അസം പോലീസിൽ ഡെപ്യൂട്ടി സൂപ്രണ്ടന്റാണ്. ഇതേ ടീമിൽ ഉൾപ്പെട്ട സരിതാബെൻ ഗെയ്ക്വാദ് ഗുജറാത്ത് പോലീസിൽ ഡിവൈഎസ്പിയായി. എം.ആർ.പൂവമ്മ ഏഷ്യൻ ഗെയിംസിന്റെ സമയത്ത് തന്നെ ഒഎൻജിസിയിൽ ഓഫീസറായി ജോലി ചെയ്യുന്നുണ്ടായിരുന്നു. മറ്റ് സംസ്ഥാനങ്ങളിലെ കായിക താരങ്ങൾക്ക് അവിടെ ലഭിക്കുന്ന അംഗീകാരം കേരളത്തിലെ കായികതാരങ്ങൾക്ക് ലഭിക്കുന്നില്ലെന്നും വിസ്മയ പറഞ്ഞു. മറ്റ് സംസ്ഥാനങ്ങളിൽ കായികതാരങ്ങൾക്കായി ജോലിക്കായി കയറി ഇറങ്ങേണ്ട സാഹചര്യമില്ലെന്നും താരം കൂട്ടിച്ചേർത്തു.

“>

2018ലെ ജക്കാർത്ത ഏഷ്യൻ ഗെയിംസിൽ വനിതാ റിലേയിൽ സ്വർണം നേടിയ വി.കെ.വിസ്മയ, മിക്സ്ഡ് റിലേയിൽ സ്വർണവും 400 മീറ്ററിലും വെള്ളിയും നേടിയ മുഹമ്മദ് അനസ്, വെള്ളി മെഡൽ ജേതാക്കളായ നീന പിന്റോ (ലോങ്ജംപ്), പി.കുഞ്ഞുമുഹമ്മദ് (4-400 പുരുഷ റിലേ), വെങ്കല ജേതാവായ പി.യു.ചിത്ര (1500 മീറ്റർ) എന്നിവരാണ് സംസ്ഥാന സർക്കാർ വാഗ്ദാനം ചെയ്ത ജോലിക്കായി അഞ്ച് വർഷമായി കാത്തിരിക്കുന്നത്. സ്വപ്ന ജോലിയായ സർക്കാരുദ്യോഗം സർക്കാർ തന്നെയാണ് താരങ്ങൾക്ക് വാഗ്ദാനം ചെയ്തത്. ഇവർക്ക് ജോലി നൽകുന്നതിനായി സർക്കാർ തന്നെ ജില്ലാ കളക്ടർമാർ മുഖേന ആപ്ലിക്കേഷനും സ്വീകരിച്ചിരുന്നു. എന്നാൽ 2023 മെയിൽ ജോലിക്കാര്യം അന്വേഷിച്ച് ചെന്നപ്പോഴും താരങ്ങളോട് പറഞ്ഞത് ഫയൽ ഓട്ടത്തിലാണെന്നാണ്.

സായ്‌ക്കും അത്‌ലറ്റിക്‌സ് ഫെഡറേഷൻ ഓഫ് ഇന്ത്യയ്‌ക്കും കീഴിലാണ് അഞ്ച് വർഷമായി വിസ്മയ പരിശീലിക്കുന്നത്. 2019 ലോക അത്‌ലറ്റിക്‌സ് ചാമ്പ്യൻഷിപ്പിൽ മിക്‌സഡ് റിലേയിൽ ഒളിമ്പിക്‌സ് യോഗ്യത നേടിക്കൊടുത്ത ടീമിലെ അംഗമാണ് വികെ വിസ്മയ. കേരളത്തിൽ ഈ സ്ഥിതി തുടർന്നാൽ മറ്റ് സംസ്ഥങ്ങളിൽ നിന്ന് ഓഫറുകൾ ലഭിച്ചാൽ താരങ്ങൾ ആ സംസ്ഥാനങ്ങൾക്കായി മത്സരിക്കാനിറങ്ങും. രാജ്യത്തിനായി മെഡലുകൾ നേടണം, അതിനായി മികച്ച പരിശീലന സൗകര്യങ്ങൾ ആവശ്യമാണ്. മെച്ചപ്പെട്ട പരിശീലനം നടത്തണമെങ്കിൽ സ്ഥിരജോലി ആവശ്യമാണ്.. അതുകൊണ്ട് വാഗ്ദാനം ചെയ്ത ജോലി നൽകണമെന്ന് മാത്രമാണ്  സർക്കാരിനോട് തനിക്ക് പറയാനുള്ളൂ. എല്ലാതാരങ്ങളുടെയും അഭിപ്രായം ഇതുതന്നെയാണെന്നും വിസ്മയ കൂട്ടിച്ചേർത്തു.

Tags: ep jayarajankerala governmentWorld Athletics championshipjob offerASIAN GAMESVK VISMAYA
Share
Tweet
SendShare

More News from this section

വാഹനാപകടത്തിൽ പരിക്കേറ്റയാളെ സഹായിക്കാനെത്തിയെന്ന് പറഞ്ഞ് ഒപ്പംകൂടി; ആശുപത്രിയിലെത്തിയ ഉടൻ സ്വർണമാല കവർന്നു, പ്രതി പുന്നപ്ര സ്വദേശി അഷ്കർ മണിക്കൂറുകൾക്കകം പിടിയിൽ

അടൂർ പ്രകാശിനെ പിന്തുണച്ചതിന് പിന്നാലെ ലൈംഗിക അധിക്ഷേപങ്ങളും ഭീഷണിയും, സ്ക്രീൻഷോട്ടുകൾ 120 പേജ്, സൈബർ ആക്രമണത്തിനെതിരെ ജെബി മേത്തർ ഡിജിപിക്ക് പരാതി നൽകി

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ’; ഓപ്പറേഷൻ തൂഫാൻ അവിടെയാണ് വേണ്ടത്,‘കറക്ഷൻ ജയിലെന്നാണ് ബോർഡ്, ഒരാളെയെങ്കിലും തിരുത്തി വിട്ടിട്ടുണ്ടോ?’ സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

മുസ്‌ലിം സ്ത്രീക്ക് ഭർത്താവിന്റെ സമ്മതമില്ലാതെ വിവാഹമോചനം നേടാം; ‘ഖുല്‍അ്’ പൂർണവും നിരുപാധികവുമായ അവകാശമെന്ന് കേരള ഹൈക്കോടതി

തൃശൂരിൽ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടറെ മരിച്ച നിലയിൽ കണ്ടെത്തി

‘സുഗതനെ ജയിലിലടച്ചത് കള്ളക്കേസിൽ’; പൊലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തെന്ന് രാജീവ് ചന്ദ്രശേഖർ, ‘എൽഡിഎഫ് ചെയ്തതുതന്നെ യുഡിഎഫും തുടരുന്നു’

Latest News

ഭരണരംഗത്ത് 25 വർഷങ്ങൾ; ഗുജറാത്ത് മുഖ്യമന്ത്രിയിൽ നിന്ന് രാജ്യത്തിന്റെ പ്രധാനമന്ത്രിയിലേക്ക് നരേന്ദ്ര മോദിയുടെ അപൂർവ യാത്ര, വികസനവും ജനസേവനവും മുന്നോട്ട്

ഉത്തരാഖണ്ഡിൽ 4.9 തീവ്രതയുള്ള ഭൂചലനം; ഡൽഹി എൻസിആറിലും ഹിമാചൽ പ്രദേശ്, പഞ്ചാബ്, ഹരിയാന എന്നിവിടങ്ങളിലും പ്രകമ്പനം

കാർഗിൽ യുദ്ധത്തിലെ സഫേദ് സാഗർ പോരാളി ഇനി വ്യോമസേനയെ നയിക്കും; എയർ മാർഷൽ അശുതോഷ് ദീക്ഷിത് പുതിയ മേധാവി, ഒക്ടോബർ 31ന് ചുമതലയേൽക്കും

തുലാമാസ പൂജയ്‌ക്ക് ശബരിമല ദർശനത്തിനെത്തുന്നവർക്ക് പുതിയ സൗകര്യം; 400 മുറികൾ ഓൺലൈനിൽ, ബുധനാഴ്ച മുതൽ ബുക്കിങ് ആരംഭിക്കും

ഐഐടി പാലക്കാട് ടെകിന്റെ സമഗ്ര 2.0 ഇന്നൊവേഷൻ സമ്മിറ്റ് തിരുവനന്തപുരത്ത്; 40 സ്റ്റാർട്ടപ്പുകളും 30 പ്രമുഖ പ്രഭാഷകരും പങ്കെടുക്കും

കോഴിക്ക് അരി നൽകാനെത്തിയ 15-കാരനെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക അതിക്രമം; പോക്സോ കേസിൽ ബന്ധുവിന് 47 വർഷം കഠിനതടവും 32,000 രൂപ പിഴയും

ഇനിയും ജയിലിൽ കിടക്കാൻ തയാർ, ജനങ്ങൾക്ക് വേണ്ടി മാത്രമേ ഇടപെട്ടിട്ടുള്ളൂ’; ആർ. സുഗതൻ , വട്ടിയൂർക്കാവ് വികസനത്തിന് വീണ്ടും സമരമെന്ന് മുന്നറിയിപ്പ്

മുഖ്യമന്ത്രി വിജയിയുടെ മാതാവ് ശോഭ ചന്ദ്രശേഖർ ഉപതിരഞ്ഞെടുപ്പ് ദിവസം തിരുപ്പതി ക്ഷേത്രത്തിൽ, ഏഴുമലയാനെ ദർശിച്ചു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies