തിരുവനന്തപുരം: സ്ട്രച്ചർ തകർന്ന് വീണ് രോഗിക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തിൽ ആശുപത്രിക്കെതിരെ നടപടിയെടുക്കാതെ ആരോഗ്യവകുപ്പ്. നെടുമങ്ങാട് ആശുപത്രിയിലാണ് സംഭവം. എന്നാൽ ഇത്തരത്തിൽ സ്ട്രച്ചറിൽ നിന്നും രോഗി വീണിട്ടില്ലെന്നാണ് ഡോക്ടറുടെ വിശദീകരണം.
ഇത്തരത്തിലൊരു സംഭവം അറിഞ്ഞിട്ടില്ലെന്നാണ് ആശുപത്രി സൂപ്രണ്ട് നൽകുന്ന വിശദീകരണം. പനവൂർ മാങ്കുഴി സ്വദേശിനി ലാലിക്കാണ് ആശുപത്രിയിലെ തുരുമ്പിച്ച സ്ട്രച്ചർ തകർന്ന് വീണ് പരിക്കേറ്റത്. നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്നായിരുന്നു ലാലി ആശുപത്രിയിൽ എത്തിയത്.
രോഗിയെ അത്യാഹിത വിഭാഗത്തിലേക്ക് കൊണ്ടുപോകുന്നതിനിടെ സ്ട്രച്ചർ തകർന്ന് വീഴുകയായിരുന്നു. ലാലിയ്ക്ക് മുമ്പ് ഡിസ്കിന് പ്രശ്നം ഉണ്ടായിരുന്നു. വീഴ്ചയിൽ നടുവിന് പരിക്കേറ്റതായും പറയുന്നു.
Comments