ആധാർ നമ്പർ ആവശ്യപ്പെട്ട് ഇ-മെയിലോ, വാട്സ്ആപ്പ് സന്ദേശമോ ലഭിച്ചോ? അത്തരം മെസേജുകൾക്ക് മറുപടി നൽകരുതെന്ന മുന്നറിയിപ്പുമായി കേന്ദ്രം. വ്യക്തി വിവരങ്ങൾ ഓൺലൈനായി പങ്കുവെക്കാൻ യു.ഐ.ഡി.എ.ഐ ആവശ്യപ്പെടില്ലെന്നും അതുകൊണ്ട് തന്നെ ഇത്തരം തട്ടിപ്പുകളിൽ വീഴരുതെന്നും ജാഗ്രത പാലിക്കണമെന്നും യു.ഐ.ഡി.എ.ഐ നിർദ്ദേശിച്ചു.
ആധാർ കാർഡ്, മൈ ആധാർ പോർട്ടൽ വഴി ഓൺലൈനായോ അല്ലെങ്കിൽ അടുത്തുള്ള ആധാർ കേന്ദ്രങ്ങൾ സന്ദർശിച്ചോ അപ്ഡേറ്റ് ചെയ്യാമെന്നും യു.ഐ.ഡി.എ.ഐ ട്വിറ്ററിൽ വ്യക്തമാക്കി. പത്ത് വർഷം മുൻപ് എടുത്ത ആധാർകാർഡ് പുതുക്കാൻ സെപ്റ്റംബർ 14 വരെ സമയം നൽകിയിട്ടുള്ളത്. ഇക്കാലയളവിൽ ആധാർ കാർഡ് സൗജന്യമായി പുതുക്കാവുന്നതാണ്.
Comments