യൂസ്റ്റയെന്ന പുതിയ ബ്രാൻഡുമായി റിലയൻസ് റീട്ടെയിൽ. ഹൈദരാബാദിലെ ശരത് സിറ്റി മാളിലാാണ് ആദ്യ സ്റ്റോർ തുറന്നത്. ചെറുപ്പക്കാരെ ലക്ഷ്യം വെച്ചുകൊണ്ട് തന്നെയാണ് സ്റ്റോർ തുറന്നിരിക്കുന്നത്.
വിവരങ്ങൾ പങ്കിടുന്നതിനുള്ള ക്യുആർ- സ്ക്രീനുകൾ, സെൽഫ് ചെക്കൗട്ട് കൗണ്ടറുകൾ, കോംപ്ലിമെന്ററി വൈഫൈ, ചാർജിംഗ് സ്റ്റേഷനുകൾ എന്നിവയുൾപ്പെടെ നിരവധി ടെക് ടച്ച് പോയിന്റുകൾ യൂസ്റ്റോ സ്റ്റോറുകളിൽ ലഭിക്കും. അജിയോ, ജിയോമാർട്ട് എന്നിവയിലൂടെ ഓൺലൈനായും യൂസ്റ്റോ ഉത്പന്നങ്ങൾ ലഭിക്കും.
എല്ലാ ഉത്പന്നങ്ങൾക്കും 999 രൂപയിൽ താഴെയാണ് വില. മിക്കതിനും 499 താഴെയാണ് വില എന്നതും യുവാക്കളെ ആകർഷിക്കുന്നു. രാജ്യത്തെ യുവാക്കൾക്കൊപ്പം വളരുകയും വികസിക്കുകയും ചെയ്യുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് റിലയൻസ് റീട്ടെയിൽ ഫാഷൻ ആന്റ് ലൈഫ് സ്റ്റൈൽ സിഇഒ അഖിലേഷ് പ്രസാദ് പറഞ്ഞു.
Comments