എറണാകുളം: കൊച്ചി വിമാനത്താവളത്തിൽ രണ്ട് കോടിയോളം രൂപയുടെ സ്വർണവുമായി രണ്ട് പേർ പിടിയിൽ. കുവൈത്തിൽ നിന്നെത്തിയ രണ്ട് യാത്രക്കാരിൽ നിന്നാണ് സ്വർണം പിടികൂടിയത്. കൊല്ലം സ്വദേശിയായ ആനന്ദവല്ലി കോഴിക്കോട് സ്വദേശിയായ സഫീർ എന്നിവരാണ് പിടിയിലായത്. കസ്റ്റംസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് പ്രതികളുടെ പക്കൽ നിന്നും സ്വർണം കണ്ടെത്തിയത്.
ആനന്ദവല്ലിയുടെ കൈയ്യിൽ നിന്നും 1,706 ഗ്രാം സ്വർണവും സഫീറിന്റെ പക്കൽ നിന്നും 1089 ഗ്രാം സ്വർണവുമാണ് കസ്റ്റംസ് പിടികൂടിയത്. കാപ്സ്യൂളാക്കി ഒളിപ്പിച്ച നിലയിലായിരുന്നു സ്വർണം. പിടിച്ചെടുത്തിരിക്കുന്ന സ്വർണം ഒരു കോടി നാൽപ്പത് ലക്ഷം രൂപ വിലമതിക്കുന്നതാണ്.
കഴിഞ്ഞ ഓഗസ്റ്റ് 24-ന് കണ്ണൂർ വിമാനത്താവളത്തിലും സ്വർണം പിടികൂടിയിരുന്നു. ഒരു കിലോയിലധികം സ്വർണമാണ് കസ്റ്റംസ് കണ്ണൂർ വിമാനത്താവളത്തിൽ നിന്നും പിടികൂടിയത്. കാസർഗോഡ് സ്വദേശി ഷഫീക്കിൽ നിന്നുമാണ് സ്വർണം പിടിച്ചെടുത്തത്.
Comments