ന്യൂഡൽഹി; ഇന്ത്യയിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ 106 ശതമാനം വർദ്ധന. ജനുവരി-ജൂൺ കാലയളവിലെ കണക്കുകളിലാണ് വർദ്ധന സൂചിപ്പിക്കുന്നത്. കൂടാതെ വിദേശ നാണയ വരുമാനത്തിൽ കഴിഞ്ഞ വർഷത്തെക്കാൾ 2023-ൽ വർദ്ധന ഉണ്ടായതായും ഡാറ്റകളിൽ പയുന്നു.
ജനുവരി-ജൂൺ കാലയളവിൽ ഇന്ത്യയിൽ എത്തിയ വിദേശികൾ 43.80 ലക്ഷമാണെന്നാണ് ഡാറ്റകൾ പറയുന്നത്. ഇത് കഴിഞ്ഞ വർഷത്തെക്കാൾ 106 ശതമാനം വർദ്ധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.
കൊറോണ മഹാമാരിയിൽ ഇന്ത്യൻ വിനോദ സഞ്ചാര കേന്ദ്രങ്ങളിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിൽ കുറവ് സംഭവിച്ചിരുന്നു. തുടർന്ന് ഇന്ത്യൻ ടൂറിസം വകുപ്പ നടത്തിയ സുസ്ഥിര വികസനങ്ങളുടെ ഫലമായാണ് വിനോദ സഞ്ചാരികളുടെഎണ്ണത്തിൽ കാര്യമായ വ്യത്യാസം ഉണ്ടായിരിക്കുന്നത്.
വാരണാസിയിലെ കാശി വിശ്വനാഥ് ഇടനാഴിയും ക്ഷേത്രവുമാണ് വിനോദ സഞ്ചാര മേഖല ശക്തിപ്പെടുത്തുന്നതിൽ പ്രധാന പങ്കുവഹിച്ചിരിക്കുന്നതെന്നാണ് ഡാറ്റ സൂചിപ്പിക്കുന്നത്. അതേസമയം ജമ്മു-കശ്മീരിലേക്കെത്തുന്ന വിനോദ സഞ്ചാരികളുടെ എണ്ണത്തിലും വൻ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്. 2022-ൽ 1.8 കോടി വിനോദ സഞ്ചാരികളാണ് ഇവിടേക്ക് എത്തിരുന്നതെങ്കിൽ 2023-ൽ 1.09 കോടിയുടെ വർദ്ധനവാണ് ഉണ്ടായിരിക്കുന്നത്.
Comments