തൃശൂർ: ഗുരുവായൂരപ്പന് വഴിപാടായി കഴിഞ്ഞ ദിവസം ലഭിച്ചത് അരക്കോടിയോളം വിലമതിക്കുന്ന സ്വർണക്കിണ്ടി. 100 പവൻ വരുന്ന സ്വർണക്കിണ്ടി ഇന്നലെ ഉച്ച പൂജയ്ക്കാണ് നടയ്ക്കൽ സമർപ്പിച്ചത്. 49.50 ലക്ഷം രൂപയാണ് കിണ്ടിയുടെ വില. ടിവിഎസ് ഗ്രൂപ്പിലെ രാധാകൃഷ്ണനാണ് ഗുരുവായൂരപ്പന് വഴിപാടായി സ്വർണക്കിണ്ടി സമർപ്പിച്ചത്.
64.25 ലക്ഷം രൂപയുടെ വഴിപടുകളാണ് കഴിഞ്ഞ ദിവസം ഗുരുവായൂരിൽ നടന്നത്. വരി നിൽക്കാതെ തൊഴാനാകുന്ന നെയ് വിളക്ക് വഴിപാടിൽ നിന്ന് മാത്രം ലഭിച്ച വരുമാനം 18.54 ലക്ഷം രൂപയായിരുന്നു. 1,800-ലേറെ ഭക്തരാണ് ഇത്തരത്തിൽ ദർശനം നടത്തിയത്.
ഉത്രാട ദിനത്തോടനുബന്ധിച്ച് ഗുരുവായൂർ ക്ഷേത്രത്തിൽ ഭക്തർ കാഴ്ചക്കുലകൾ സമർപ്പിച്ചിരുന്നു. രാവിലെ ആരംഭിച്ച ചടങ്ങിൽ ആയിരക്കണക്കിന് ഭക്തരാണ് പങ്കെടുത്തത്.
Comments