മുംബൈ : സനാതനധർമ്മത്തെ പരിഹസിച്ച നടൻ പ്രകാശ് രാജിനെതിരെ ബോളിവുഡ് നടൻ മനോജ് ജോഷി ഇന്ത്യൻ സംസ്കാരത്തിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ് പ്രകാശ് രാജ് ചെയ്യുന്നതെന്ന് മനോജ് ജോഷി സോഷ്യൽ മീഡിയയിൽ പങ്ക് വച്ച കുറിപ്പിൽ പറഞ്ഞു.
. “ഇന്ത്യയുടെ നാഗരികതയ്ക്കും സംസ്കാരത്തിനും നേരെയുള്ള നേരിട്ടുള്ള ആക്രമണം . രാജ്യത്തിന്റെ അഖണ്ഡതയും ‘നാനാത്വത്തിൽ ഏകത്വവും തകർക്കുന്ന നിങ്ങളുടെ മാനസികാവസ്ഥയാണ് കാണിക്കുന്നത്.” മനോജ് ജോഷി കുറിച്ചു. ട്വീറ്റിന് പിന്നാലെ പ്രകാശ് രാജിനെ വിമർശിച്ച് പലരും രംഗത്തെത്തി .
മുൻപ് ചന്ദ്രയാൻ മിഷനെയും പ്രകാശ് രാജ് അപമാനിച്ചിരുന്നുവെന്നും , ഇത്തരത്തിൽ രാജ്യത്തെ അപമാനിക്കുന്നവർക്ക് തക്ക മറുപടി നൽകണമെന്നുമാണ് പലരുടെയും കമന്റ് . സനാതന ധർമ്മത്തെ വിമർശിക്കാൻ കമ്മ്യൂണിസ്റ്റുകാർ ഉപയോഗിക്കുന്ന പദമായ തനാതനി എന്ന പദം കടമെടുത്തായിരുന്നു പ്രകാശ് രാജിന്റെ ആക്ഷേപം . ‘ ഹിന്ദുക്കൾ തനതാനികളല്ല , തനതാനികൾ മനുഷ്യ വിരുദ്ധരാണ് ‘ എന്നാണ് പ്രകാശ് രാജിന്റെ ഒരു ട്വീറ്റ് . കുറിപ്പിനൊപ്പം പെരിയാറും അംബേദ്കറും നിൽക്കുന്ന ചിത്രവും പ്രകാശ് രാജ് പങ്ക് വച്ചിരുന്നു.
Comments