അമരാവതി: മകൾ സുഹാനയ്ക്കും സഹതാരം നയൻതാരയ്ക്കുമൊപ്പം തിരുപ്പതി ശ്രീ വെങ്കടേശ്വര സ്വാമി ക്ഷേത്ര ദർശനം നടത്തി ബോളിവുഡ് സൂപ്പർ താരം ഷാരുഖ് ഖാൻ. പുതിയ ചിത്രം ജവാന്റെ റിലീസിന് മുന്നോടിയായാണ് താരം ക്ഷേത്രദർശനത്തിനെത്തിയത്. നയൻതാരയുടെ ഭർത്താവും സംവിധായകനുമായ വെങ്കിടേഷും ക്ഷേത്ര ദർശനത്തിനെത്തി.
#WATCH | Andhra Pradesh: Actor Shah Rukh Khan, his daughter Suhana Khan and actress Nayanthara offered prayers at Sri Venkateshwara Swamy in Tirupati pic.twitter.com/KuN34HPfiv
— ANI (@ANI) September 5, 2023
ഷാരുഖിനെ നായകനാക്കി സൂപ്പർ ഹിറ്റ് തമിഴ് സംവിധായകൻ ആറ്റ്ലി സംവിധാനം ചെയ്യുന്ന ജവാൻ സെപ്റ്റംബർ ഏഴിന് തീയറ്ററുകളിൽ എത്തും. ഹിന്ദിയിലും തമിഴിലും തെലുങ്കിലുമായി റിലീസ് ചെയ്യുന്ന ജവാന്റെ അഡ്വാൻസ് ബുക്കിങ് ഈ വെള്ളിയാഴ്ച ആരംഭിച്ചിരുന്നു. പ്രീറിലീസ് ബുക്കിംഗിൽ റെക്കോർഡ് നേട്ടമാണ് ചിത്രം നേടിയിരിക്കുന്നത്.
റെഡ് ചില്ലീസിന്റെ ബാനറിൽ ഗൗരി ഖാനും ഗൗരവ് വർമയും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. തെന്നിന്ത്യൻ ലേഡി സൂപ്പർസ്റ്റാർ നയൻതാരയാണ് നായിക. പ്രിയമണി, യോഗി ബാബു എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു. കേരളത്തിൽ ഗോകുലം മൂവാസാണ് ചിത്രം പ്രദർശനത്തിനായി എത്തിക്കുന്നത്.
Comments