നാടും നഗരവും ഇന്നലെ ഉണ്ണിക്കണ്ണന്മാരായിരുന്നു. പട്ടുടുത്ത് മയിൽപ്പീലി ചൂടിയ കണ്ണന്മാരും രാധമാരുമാരുമായിരുന്നു പ്രധാന ആകർഷണം. നിരവധി താരങ്ങളാണ് ആശംസകൾ അറിയിച്ചും അമ്പാടിക്കണ്ണന്മാരെ അണിയിച്ചൊരിക്കിയും ജന്മാഷ്ടമി ആഘോഷിച്ചത്. .
നയൻതാര-വിഘ്നേഷ് ശിവൻ ദമ്പതികളുടെ ഉയരിന്റെയും ഉലകത്തിന്റെയും ചിത്രങ്ങൾ ഞെടിയിടയിലാണ് വൈറലായത്. ഇതിന് പിന്നാലെ നിരവധി താരങ്ങളുടെ ജന്മാഷ്ടമി ആഘോഷങ്ങളുടെ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്. ചില ഇന്ത്യൻ താരങ്ങളുടെ ജന്മാഷ്ടമി ആഘോഷങ്ങളിതാ..
മുൻപ് ദ്വാരക സന്ദർശിച്ച ചിത്രം പങ്കുവെച്ചാണ് നടി കങ്കണ റണാവത്ത് ശ്രീകൃഷ്ണ ജയന്തി ആശംസിച്ചത്. എന്റെ കൃഷ്ണ ഭഗവാന് ഏറെ സന്തോഷം നിറഞ്ഞ ജന്മദിനാശംസകൾ എന്ന കുറിപ്പോടെയാണ് താരം ചിത്രം പങ്കുവെച്ചത്.
എല്ലാവർക്കും ഞങ്ങളുടെ വീട്ടിലെ സുന്ദരിയായ രാധാകൃഷ്ണന്റെ കൃഷ്ണ ജന്മാഷ്ടമി ആശംസകൾ എന്നാണ് റിഷഭ് ഷെട്ടി കുറിച്ചത്. മകൾക്കും ഭാര്യയ്ക്കുമൊപ്പമുള്ള ചിത്രമാണ് താരം സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്.
Comments