ചെന്നൈ : തമിഴ്നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പ്രസ്താവനയ്‌ക്കെതിരെ പ്രതികരിച്ച ബിജെപി ഐടി സെൽ മേധാവി അമിത് മാളവ്യയ്‌ക്കെതിരെ കേസെടുത്ത് തമിഴ്നാട് പോലീസ് . ഉദയനിധി സ്റ്റാലിന്റെ പ്രസ്താവന വളച്ചൊടിച്ചുവെന്നാണ് അമിത് മാളവ്യയ്‌ക്കെതിരായ ആരോപണം .
തിരുച്ചിറപ്പള്ളി സൗത്ത് ജില്ലയിലെ ഡിഎംകെ ബ്രാഞ്ച് അംഗവും അഭിഭാഷകനുമായ കെഎവി ദിനകരനാണ് ട്രിച്ചി സിറ്റി പോലീസ് കമ്മീഷണർക്ക് പരാതി നൽകിയത്. ഉദയനിധിയുടെ പരാമർശങ്ങൾ ബോധപൂർവം തെറ്റായി ചിത്രീകരിച്ചതിനും വിവിധ വിഭാഗങ്ങൾക്കിടയിൽ ഭിന്നത സൃഷ്ടിച്ചതിനുമാണ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഉദയനിധി സ്റ്റാലിൻ ഒരിക്കലും സാധാരണക്കാരെ കൂട്ടക്കൊല ചെയ്യാൻ ആഹ്വാനം ചെയ്തിട്ടില്ല. സനാതന തത്വങ്ങളിൽ നിലനിൽക്കുന്ന ജാതിയുടെയും മതത്തിന്റെയും അടിസ്ഥാനത്തിലുള്ള വിവേചനത്തെ കുറിച്ച് ചോദ്യങ്ങൾ ഉന്നയിക്കുകയും , ജനങ്ങൾക്ക് വേണ്ടി വാദിക്കുകയും ചെയ്തുവെന്നാണ് ഡിഎംകെ പ്രവർത്തകരുടെ അവകാശ വാദം. സനാതനധർമ്മത്തിനെതിരായ ഉദയനിധിയുടെ പ്രസ്താവനയുടെ അമിത് മാളവ്യ വൈറലാക്കുകയാണെന്നും ഇതുമൂലം സാഹോദര്യം ദുർബലമാകുകയാണെന്നുമാണ് ഡി എം കെ യുടെ ആരോപണം.
Comments