സനാതന ധർമ്മത്തെ ഉന്മൂലനം ചെയ്യണമെന്ന് തമിഴ്‌നാട് മന്ത്രി ഉദയനിധി സ്റ്റാലിന്റെ പരാമർശത്തെ വിമർശിച്ച് എഐഎഡിഎംകെ വക്താവ് കോവൈ സത്യൻ. ഭൂരിപക്ഷത്തിന്റെ വിശ്വാസങ്ങളെ പരിഹസിക്കുന്നത് വഴി അവരുടെ നിലപാടാണ് കാണിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. ഇത്തരത്തിൽ ഭൂരിപക്ഷത്തെ അവഹേളിച്ചിട്ട് എല്ലാവരും തന്നെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് വീമ്പിളക്കുകയാണ് സ്റ്റാലിൻ. പ്രസംഗം കാരണമുണ്ടായ പരുക്ക് മറികടക്കാനുള്ള ശ്രമത്തിലാണ് ഇപ്പോൾ ഉദയനിധി എന്ന് സത്യൻ പറഞ്ഞു.
ഉദയനിധിയെ രക്ഷിക്കാൻ വന്നിരിക്കുന്നത് എ.രാജയാണ്. ഉദയനിധിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമത്തിലാണ് എ.രാജ. കാരണം ഉദയനിധിയുടെ പരാമർശം രാജ്യത്തെ ജനങ്ങളെ ബാധിച്ചെന്ന് അവർക്ക് നന്നായിട്ട് അറിയാമെന്നും അദ്ദേഹം പറഞ്ഞു. ഉദയനിധി പറഞ്ഞത് കുറഞ്ഞുപോയെന്നായിരുന്നു കഴിഞ്ഞ ദിവസം എ. രാജ പറഞ്ഞു.
‘ഭൂരിപക്ഷത്തിന്റെ വിശ്വാസങ്ങളെ പരിഹസിക്കുന്നത് വഴി അവരുടെ നിലപാടാണ് കാണിക്കുന്നത്. ഇത്തരത്തിൽ ഭൂരിപക്ഷത്തെ അവഹേളിച്ചിട്ട് എല്ലാവരും തന്നെക്കുറിച്ചാണ് സംസാരിക്കുന്നതെന്ന് വീമ്പിളക്കുകയാണ് സ്റ്റാലിൻ. പ്രസംഗം കാരണമുണ്ടായ പരുക്ക് മറികടക്കാനുള്ള ശ്രമത്തിലാണ് ഉദയനിധി ഇപ്പോൾ. എ.രാജയാണ് ഉദയനിധിയെ രക്ഷിക്കാൻ വന്നിരിക്കുന്നത്.ഉദയനിധിയിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ്. കാരണം, ഉദയനിധിയുടെ പരാമർശം രാജ്യത്തെ ജനങ്ങളെ ബാധിച്ചെന്ന് അവർക്ക് നന്നായിട്ട് അറിയാം’ – കോവൈ സത്യൻ പറഞ്ഞു.
Comments