കൊച്ചി: രാസലഹരി മരുന്ന് കൈവശം വെച്ചതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്ത് പോലീസ്. ആലുവ സ്വദേശി ടി.എ. ഷെമീർ, മലപ്പുറം വാണിയമ്പലം സ്വദേശി ടി.എസ്. ശരണ്യ, മലപ്പുറം കോട്ടയ്‌ക്കൽ സ്വദേശി സഫീല നസ്രിൻ എന്നിവരെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ഇൻസ്‌പെക്ടർ വിപിൻദാസിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ 1.18 ഗ്രാമിലധികം രാസലഹരി മരുന്നാണ് ഇവരിൽ നിന്നും പോലീസ് പിടിച്ചെടുത്തത്. പോലീസിന് ലഭിച്ച രഹസ്യ വിരത്തെ തുടർന്ന് മൂട്ടാർ ഭാഗത്തെ സൗപർണിക അപാർട്ട്‌മെന്റിൽ നടത്തിയ പരിശോധനയിലാണ് പ്രതികളിൽ നിന്നും രാസലഹരി മരുന്ന് കണ്ടെത്തിയത്.
Comments