തൃശൂർ: പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച സംഭവത്തിൽ മുസ്ലീം ലീഗ് നേതാവ് അറസ്റ്റിൽ. തൃശൂർ മുല്ലശേരി ബ്ലോക്ക് പഞ്ചായത്ത് മെമ്പർ ഷെരീഫ് ചിറക്കൽ ആണ് അറസ്റ്റിലായത്. മുസ്ലീം ലീഗ് നേതാവിനെതിരെ പോക്സോ കേസ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.
കഴിഞ്ഞ ജൂലൈ മാസമാണ് കേസിനാസ്പദമായ സംഭവം നടന്നത്. പ്രായപൂർത്തിയാകാത്ത കുട്ടിയെ മുസ്ലീം ലീഗ് നേതാവ് പീഡനത്തിനിരയാക്കുകയായിരുന്നു. പാവറട്ടി പോലീസാണ് പ്രതിയെ പിടികൂടിയത്. അറസ്റ്റ് ചെയ്ത ഷെരീഫ് ചിറക്കലിനെ കോടതിയിൽ ഹാജരാക്കും.
Comments