ന്യൂഡൽഹി: ജി20 അദ്ധ്യക്ഷപദവി ബ്രസീലിന് കൈമാറി പ്രധാനമന്ത്രി നരേന്ദ്രമോദി. നവംബർ അവസാനത്തിൽ ജി20യുടെ വെർച്വൽ സെഷന് നടത്തുമെന്നും പ്രധാനമന്ത്രി പറഞ്ഞു. 2023 നവംബർ വരെ ജി20 അദ്ധ്യക്ഷപദവിയുടെ ഉത്തരവാദിത്തം ഭാരതത്തിനുണ്ട്. ഈ രണ്ട് ദിവസങ്ങളിൽ പങ്കുവെച്ച നിർദ്ദേശങ്ങളും അഭിപ്രായങ്ങളും ഈ അവസരത്തിൽ അവലോകനം ചെയ്യും.
നൽകിയ നിർദ്ദേശങ്ങൾ വിശകലനം ചെയ്യുകയെന്നത് ഭാരതത്തിന്റെ കടമയാണ്. അവയുടെ പുരോഗതി എപ്രകാരം ത്വരിതപ്പെടുത്താമെന്നറിയാനായാണ് ഒരിക്കൽകൂടി അവലോകനം നടത്തണം. നവംബർ അവസാനം ഞങ്ങൾ ജി20-യുടെ വെർച്വൽ സെഷൻ നടത്തണമെന്ന് നിർദ്ദേശിക്കുന്നു. ഉച്ചകോടിയിൽ തീരുമാനമായ വിഷയങ്ങൾ വെർച്വൽ സെഷനിൽ അവലോകനം ചെയ്യാം. ഇവിടെ പങ്കുച്ചേർന്ന എല്ലാവരും വെർച്വൽ സെഷനിൽ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നു. ഇതോടെ ജി20 ഉച്ചകോടി സമാപിച്ചതായി പ്രഖ്യാപിക്കുന്നു-പ്രധാനമന്ത്രി പറഞ്ഞു. പിന്നാലെ ജി20 ഉച്ചകോടിയുടെ അദ്ധ്യക്ഷപദവി ബ്രസീൽ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡ സിൽവയ്‌ക്ക് കൈമാറി.
#WATCH | G 20 in India | Prime Minister Narendra Modi hands over the gavel of G 20 presidency to the President of Brazil Luiz Inácio Lula da Silva. pic.twitter.com/ihEmXN9lty
— ANI (@ANI) September 10, 2023
ദശലക്ഷക്കണക്കിന് മനുഷ്യർ ഇപ്പോഴും പട്ടിണി കിടക്കുന്ന, സുസ്ഥിര വികസനം ഇപ്പോഴും കൈവരിക്കാൻ കഴിയാത്ത ഒരു ലോകമാണ് ഇന്നുള്ളത്. ഇപ്പോഴും ഈ യാഥാർത്ഥ്യം ഭൂമിയിൽ പ്രതിഫലിക്കുന്നു. വരുമാനം, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, ഭക്ഷണം, ലിംഗഭേദം, വംശം തുടങ്ങിയ കാര്യങ്ങളിൽ നേരിടുന്ന അസമത്വത്തെ അഭിമുഖീകരിച്ചാൽ മാത്രമാണ് പുരോഗതി കൈവരിക്കാൻ കഴിയുകയുള്ളൂ. ഈ അപാകതകളെ പരിഹരിക്കുന്നതിന് സാധ്യമാകുന്നതൊക്കെ ചെയ്യുമെന്ന് അദ്ധ്യക്ഷപദവി സ്വീകരിച്ച് ബ്രസീൽ പ്രസിഡന്റ് പറഞ്ഞു.
മൂന്ന് കാര്യങ്ങളാകും ബ്രസീൽ പ്രധാനമായും ശ്രദ്ധ കേന്ദ്രീകരിക്കുക. പട്ടിണിക്കെതിരെ പോരാടി സാമൂഹികപരമായി എല്ലാവരെയും ഒന്നിപ്പിക്കുകയാണ് ആദ്യത്തെ ലക്ഷ്യം. സുസ്ഥിര വികസനത്തിനായി ത്രിദർശനങ്ങളിലൂന്നിയ ഊർജ്ജ പരിവർത്തനമാണ് രണ്ടാമത്തെ ലക്ഷ്യം. ആഗോള ഭരണനിർവഹണ സ്ഥാപനങ്ങളെ പരിഷ്‌കരിക്കുകയാണ് മൂന്നാമത്തെ ലക്ഷ്യമെന്നും പ്രസിഡന്റ് പറഞ്ഞു. ‘തൃപ്തികരമായ ലോകവും സുസ്ഥിരമായ ഭൂമിയും’ എന്നതാണ് ബ്രസീലിന്റെ പ്രമേയം.
Comments