ദൃശ്യം 3-ാം ഭാ​ഗത്തെപ്പറ്റി ചിന്തിക്കുന്നു; ദൃശ്യത്തിന്റെ റവന്യു ഇപ്പോഴും കിട്ടുന്നുണ്ട്: ജീത്തു ജോസഫ്
Sunday, July 19 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Entertainment Movie

ദൃശ്യം 3-ാം ഭാ​ഗത്തെപ്പറ്റി ചിന്തിക്കുന്നു; ദൃശ്യത്തിന്റെ റവന്യു ഇപ്പോഴും കിട്ടുന്നുണ്ട്: ജീത്തു ജോസഫ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Sep 10, 2023, 03:26 pm IST
FacebookTwitterWhatsAppTelegram

ജീത്തു ജോസഫ്-മോഹൻലാൽ കൂട്ടുക്കെട്ട് എന്ന് കേൾക്കുമ്പോൾ മലയാളികൾക്ക് ആവേശമാണ്. മലയാള സിനിമയെ ലോകമെമ്പാടും അടയാളപ്പെടുത്തിയ അപൂർവ്വം ചില സംവിധായകരിലൊരാളാണ് ജീത്തു ജോസഫ്. മോഹൻലാലിനെ നായകനാക്കി 2013-ൽ പുറത്തിറക്കിയ ദൃശ്യം എന്ന സിനിമ മലയാള സിനിമയുടെ തന്നെ തലവര മാറ്റി എന്നു പറഞ്ഞാൽ അത്ഭുതപ്പെടാനില്ല. മലയാള സിനിമകളിലെ ഏറ്റവും വലിയ വിജയമായി മാറിയ ചിത്രം ചൈനീസ് അടക്കമുള്ള വിവിധ ഭാഷകളിലേയ്‌ക്ക് റീമേക്ക് ചെയ്യപ്പെടുകയും ചെയ്തു. എല്ലാ ഭാഷകളിലും ദൃശ്യം വിജയമായിരുന്നു. ദൃശ്യത്തിന്റെ രണ്ടാം ഭാ​ഗവും പുറത്തിറക്കി മലയാളി പ്രേക്ഷകരെ ഒന്നടങ്കം ആകാംക്ഷയുടെ മുൾമുനയിൽ നിർത്താൻ സംവിധായകന് സാധിച്ചു. ഇപ്പോഴിതാ, ദൃശ്യം 3-യെ കുറിച്ചും ദൃശ്യത്തിന്റെ പകർപ്പവകാശത്തെ പറ്റിയും മനസ്സു തുറന്നിരിക്കുകയാണ് ജീത്തു ജോസഫ്.

‘എല്ലാ പകർപ്പവകാശവും അറിഞ്ഞു കൊണ്ട് തന്നെയാണ് പോയിരിക്കുന്നത്. ആദ്യം കൊറിയൻ ഭാഷാക്കാർ സമീപിച്ചിരുന്നു. പക്ഷെ, അന്നെനിക്ക് കൊറിയൻ ഇൻഡസ്ട്രിയെ പറ്റി വലിയ ധാരണ ഒന്നും ഉണ്ടായിരുന്നില്ല. വലിയ തുക ഞാൻ ചോദിച്ചു. അത് കേട്ട് പേടിച്ച് പോയതാണോ എന്ന് എനിക്ക് സംശയമുണ്ട്. ചൈനയ്‌ക്ക് വിറ്റ് പോയപ്പോൾ അവിടെ നിന്നാണ് കൊറിയൻ റീമേക്കിന് എൻക്വയറി വന്നത്. ചൈനയുടെ റേറ്റ് വെച്ചിട്ട് കൊറിയയോട് സംസാരിച്ചു. നെഗോഷ്യബിൾ ആണെന്ന് പറഞ്ഞിരുന്നു. പക്ഷെ പിന്നെ അവരെ കണ്ടിട്ടില്ല. ഇന്തോനേഷ്യ ഉൾപ്പെടെ ഭാഷകളിലേക്ക് ദൃഷ്യം വിറ്റു. പിന്നെ ഹിന്ദി ചെയ്ത പ്രൊഡക്ഷൻ കമ്പനി ബാക്കിയുള്ള റൈറ്റസ് വാങ്ങി’.

‘നമുക്ക് പൈസ കിട്ടിയാലും ഇല്ലെങ്കിലും അഭിമാനിക്കാമല്ലോ. കൊച്ചു കേരളത്തിൽ നിന്നും ഒരു സിനിമ പോകുന്നതിൽ അഭിമാനിക്കാം. എല്ലാവർഷവും ദൃശ്യത്തിന്റെ പേരിൽ അവിടുന്നും ഇവിടുന്നുമാെക്കെയായി കുറച്ച് റവന്യൂ വരുന്നുണ്ട്. അക്കാര്യം ആന്റണിയും ഞാനും സംസാരിച്ചിരുന്നു. പടം ചെയ്തിട്ട് ഇത്രയും നാളായി.  പൈസയേക്കാൾ വേറെ ഭാഷകളിലേക്ക് പോകുന്നത് സന്തോഷമുള്ള കാര്യമാണ്. കോൺഫിഡന്റ് ആയിട്ടുള്ള ഒരു പ്ലോട്ടും തിരക്കഥയും റെഡിയായാൽ ദൃശ്യം 3 ചെയ്യും. അല്ലെങ്കിൽ ചെയ്യില്ല. ഞാൻ ട്രൈ ചെയ്തിട്ടുണ്ട്. ദൃശ്യം ഫസ്റ്റ് കഴിഞ്ഞപ്പോൾ സെക്കന്റ് എഴുതിയിട്ടുണ്ടായിരുന്നില്ല. പക്ഷെ, ഇരുന്ന് ചിന്തിച്ചപ്പോൾ കിട്ടി. അതുകൊണ്ട് ഞാൻ ചിന്തിച്ച് നോക്കുന്നുണ്ട്’- ജീത്തു ജോസഫ് പറഞ്ഞു.

Tags: mohanlaljeethu joseph'Drishyam 3'SUB
ShareTweetSendShare

More News from this section

അവസാനമായി ബിഗ് സ്‌ക്രീനിൽ വിജയ്; ‘ജന നായകൻ’ ജൂലൈ 23ന് റിലീസ്, കേരളത്തിലെ ആദ്യ ഷോ രാവിലെ 6 മണിക്ക്, അഡ്വാൻസ് ബുക്കിംഗ് നാളെ മുതൽ

ജിസ് ജോയ്–ആസിഫ് അലി കൂട്ടുകെട്ട് വീണ്ടും; കിഴക്കൻ മലയോര പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഫാമിലി ത്രില്ലർ ‘കോട്ടയം ബെൽറ്റ്’ ചിത്രീകരണം തുടങ്ങി

രണ്ടാഴ്ച തികയും മുമ്പ് 2 കോടിയിലധികം കാഴ്ചക്കാർ;ആഗോള സംഗീതാസ്വാദകരുടെ ഹൃദയം കീഴടക്കി ഇരട്ട ഗിന്നസ് റെക്കോർഡ് ജേതാവ് സുചേത സതീഷ് : ‘ഹയാതി’ യൂട്യൂബിൽ തരംഗമാകുന്നു,

ഷൂട്ടിങ് ഉപകരണങ്ങളുടെ വാടക നൽകിയില്ല; നടൻ ആര്യയ്‌ക്കെതിരെ വഞ്ചനാക്കേസ്

പ്രണയവും ‘വള്ളിക്കെട്ടും’ സിനിമയാകുന്നു; അസീസ് നെടുമങ്ങാടിന്റെ ‘മോഹനവള്ളി’ ആരംഭിച്ചു

ഇന്ത്യന്‍ സംഗീത ലോകത്തിന്റെ ഇതിഹാസ ശബ്ദം; മലയാളികളുടെ പ്രിയഗായിക; എസ് ജാനകി അന്തരിച്ചു; അന്ത്യം മൈസൂരുവില്‍

Latest News

ദേശീയഗാനത്തിനുള്ള അതേ നിയമപരിരക്ഷ ദേശീയഗീതത്തിനും; രാജ്യമെമ്പാടും ബാധകമാകുന്ന ഭേദഗതിയുമായി കേന്ദ്രം

ലോര്‍ഡ്‌സില്‍ ചരിത്രമെഴുതി ബെന്‍ ഡക്കറ്റ്; 47 വര്‍ഷം പഴക്കമുള്ള വിവ് റിച്ചാര്‍ഡ്‌സിന്റെ റെക്കോര്‍ഡ് തകര്‍ത്തു

തുടര്‍ച്ചയായി ആറാം അര്‍ധസെഞ്ച്വറി; ലോര്‍ഡ്‌സില്‍ റൂട്ടിന്റെ റെക്കോര്‍ഡ് പ്രകടനം

രണ്ട് അമേരിക്കന്‍ സൈനികര്‍ കൊല്ലപ്പെട്ടതിന് പിന്നാലെ ആക്രമണം; ഹോര്‍മുസ് കടലിടുക്കിലെ ഇറാന്റെ സൈനിക ശേഷി ലക്ഷ്യമിട്ട് യുഎസ്

നാഗാലാന്‍ഡില്‍ ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; വീടുകള്‍ മണ്ണിനടിയില്‍; നാലുപേരെ കാണാതായി; കനത്ത മഴ രക്ഷാപ്രവര്‍ത്തനത്തിന് തിരിച്ചടി

ഹണിട്രാപ്പിലൂടെ അഞ്ച് കോടിയുടെ തട്ടിപ്പ്; തെലങ്കാന വ്യവസായിയുടെ പരാതിയില്‍ യുവതിയടക്കം നാലുപേര്‍ക്കെതിരെ കേസ്

കോഴിക്കോട് യുവാവിനെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തി; കൊലപാതകം എന്ന് പോലീസ്; കൊലപാതകത്തിന് പിന്നില്‍ ലഹരിമാഫിയ എന്ന് കുടുംബം

സോനം വാങ്ചുക്കിനെ സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റിയ നടപടി ശരിവച്ച് ഡല്‍ഹി ഹൈക്കോടതി; ഭാര്യയുടെ ഹര്‍ജിയില്‍ തിരിച്ചടി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies